കാസർകോട്: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിനെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ബന്തടുക്ക, പൊതുമരാമത്ത് ബംഗ്ലാവിനു സമീപത്തെ തുടിയിൽ വിനോദ് (46) ആണ് ജീവനൊടുക്കിയത്. ബുധനാഴ്‌ച പുലർച്ചെയാണ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ 803 വാർഡിലെ ശുചിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ അത്യാഹിത വിഭാഗത്തിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
വൃക്ക സംബന്ധമായ അസുഖത്തിനുള്ള ചികിത്സയ്ക്കായി രണ്ടു ദിവസം മുമ്പാണ് വിനോദിനെ പിരയാരത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിയാരം മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പിതാവ്:ബാലകൃഷ് ണൻ. ഭാര്യ: രൂപിക. രണ്ടു മക്കളുണ്ട്. വിനോദ് നേരത്തെ ഡ്രൈവറായിരുന്നു.
ചികിത്സയിലായിരുന്ന യുവാവ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തൂങ്ങി മരിച്ച നിലയിൽ; ജീവനൊടുക്കിയത് ബന്തടുക്ക സ്വദേശി


