ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവുന്നവർക്ക് വേറിട്ട ഓഫറുമായി സപ്ലൈകോ. ഏപ്രിൽ 9 ന് വോട്ട് രേഖപ്പെടുത്തുന്നവർക്ക് 1 രൂപയ്ക്ക് പൂട്ടുപൊടി നൽകുമെന്നാണ് വാഗ്ദാനം.
ജില്ലാ ഭരണകൂടം, സ്വീപ് എന്നിവയുമായി സംയുക്തമായാണ് ഈ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
ഏപ്രിൽ 9-ന് വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷിയടയാളവുമായി സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഏപ്രിൽ 10, 11 തീയതികളിൽ ഓഫർ ലഭ്യമാകും. സപ്ലൈകോയിൽ നിന്ന് സബ്സിഡിയില്ലാത്ത സാധനങ്ങൾ 1000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർക്കാണ് ഒരു രൂപയ്ക്ക് പുട്ടുപൊടി ലഭിക്കുക.വോട്ട് ചെയ്തതിൻ്റെ തെളിവായി വിരലിലെ മഷിയടയാളം ഔട്ട്ലെറ്റുകളിൽ പരിശോധിക്കും. ജനാധിപത്യ പ്രക്രിയയിൽ പരമാവധി ആളുകളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു വേറിട്ട പരീക്ഷണമെന്ന് അധികൃതർ അറിയിച്ചു.
വോട്ട് ചെയ്യുന്നവർക്ക് സപ്ലൈകോയുടെ വക 1 രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി


