മലപ്പുറം: കരിമ്പ് ജ്യൂസ് കടയിൽ നിന്ന് ഷോക്കേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. അരീക്കോട് സ്വദേശി പി കെ മുഹമ്മദ് ഷാമിൽ (15) ആണ് മരിച്ചത്. സ്കൂൾ അവധി ദിനമായതിനാൽ കാവനൂർ അത്താണിക്കലിലെ കരിമ്പ് ജ്യൂസ് കടയിൽ സഹായിയായി എത്തിയതായിരുന്നു ഷാമിൽ. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. ഷോക്കേറ്റ ഉടനെ കുട്ടിയെ കാവനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് തവരാപറമ്പ് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
അവധിയായതിനാൽ ജ്യൂസ് കടയിൽ സഹായത്തിനെത്തി, ഷോക്കേറ്റ 15കാരന് ദാരുണാന്ത്യം


