കൊച്ചി: എറണാകുളം കോതമംഗലത്ത് 37 ഗ്രാം എംഡിഎംഎയുമായി പെൺകുട്ടിയും സുഹൃത്തും എക്സൈസിൻ്റെ പിടിയിൽ. ഇടുക്കി സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരെ അറസ്റ്റ് ചെയ്തു. ബെംഗളുരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണ് എംഡിഎംഎ. ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തു.
കോതമംഗലത്ത് എംഡിഎംഎയുമായി പതിനെട്ടുകാരിയും സുഹൃത്തും പിടിയിൽ; കൊണ്ടുവന്നത് കോളേജ് വിദ്യാർഥികൾക്ക് വിൽക്കാൻ


