അനുനയനീക്കങ്ങള്‍ക്ക് വഴങ്ങിയില്ല. മത്സരിക്കാന്‍ ഉറച്ച് നാമനിര്‍ദേശ പത്രിക നല്കാന് കെ സുധാകരന് നീക്കം തുടങ്ങി. നാമനിര്‍ദേശപത്രിക നല്കാന് ആവശ്യമായ ബാധ്യതയില്ലാ സാക്ഷ്യപത്രം ഇന്ന് കേരളാ ഹൗസില്‍ നിന്ന് വാങ്ങും. കേരള ഹൗസില്‍ എത്തി പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ നടപടി പൂര്‍ത്തിയാക്കി മടങ്ങി.
കഴിഞ്ഞദിവസം രാവിലെയാണ് അദേഹം ഡല്‍ഹിയില്‍ എത്തിയത്. ഹൈക്കമാന്‍ഡുമായി ആശയവിനിമയം നടത്താന്‍ ഇതുവരെ കെ സുധാകരന് തയാറായിട്ടില്ല. എംകെ രാഘവന് അടക്കമുള്ള നേതാക്കള്‍ അദേഹത്തെ ഫ്ലാറ്റില്‍ എത്തി കണ്ടിരുന്നു. അനുനയത്തിന് വിവിധ കോണുകളില്‍ നിന്ന് ശ്രമം നടത്തുമ്പോഴും കെ സുധാകരന് വഴങ്ങാന്‍ തയാറായിട്ടില്ല. എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. കഴിഞ്ഞദിവസം ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും കണ്ണൂരിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല.
എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നാലെ കെ സുധാകരന് ഇന്ന് മാധ്യമങ്ങളെ കാണും. അനുനയ ശ്രമങ്ങള്‍ക്കിടെയാണ് കെ.സുധാകരന്റെ വാര്‍ത്താസമ്മേളനം.ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വന്നതിന് പിന്നാലെ കണ്ണൂര്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം പുകയുന്നു. കെ സുധാകരനെ അനുകൂലിച്ച് കണ്ണൂരില്‍ ഫ്ലക്സ് ബോര്‍ഡുകളും പന്തം കൊളുത്തി പ്രകടനവും നടന്നു.
മത്സരിക്കാന്‍ ഉറച്ച് കെ സുധാകരന്; അനുനയനീക്കങ്ങള്‍ക്ക് വഴങ്ങിയില്ല; നാമനിര്‍ദേശ പത്രിക നല്കാന് നീക്കം


