കാസർകോട്: പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം. കാസർകോട് മൊഗ്രാൽ സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഒരു 20കാരനാണ് പ്ലസ് ടു വിദ്യാർത്ഥിക്കായി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ മുഹമ്മദ് മുക്താർ, പ്ലസ് ടു വിദ്യാർത്ഥി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സ്കൂൾ പ്രിൻസിപ്പളിൻ്റെ പരാതിയിലാണ് പൊലീസ് നടപടി. ഇതേ സ്കൂളിൽ തന്നെ എസ്എസ്എൽസി പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ വിദ്യാർത്ഥി സ്മാർട്ട് ഫോൺ ഉപയോഗിച്ചിരുന്നു. പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയാണ് ഫോൺ പിടികൂടിയത്. സമർത്ഥമായി ഒളിപ്പിച്ചാണ് ഫോൺ ഉപയോഗിച്ചതെന്ന് അധ്യാപിക പറഞ്ഞു.
കാസർകോട് പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം; പരീക്ഷയെഴുതിയത് 20കാരൻ, കേസെടുത്ത് പൊലീസ്


