തൃക്കരിപ്പൂർ:ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല വനിതാ വേദിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടന്നു. പ്രശസ്ത സാഹിത്യകാരി കമലാ സുരയ്യയുടെ നീർമാതളം പൂത്ത കാലം എന്ന പുസ്തകം ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലൻ പരിചയപ്പെടുത്തി. സ്ത്രീത്വത്തിൻ്റെസ്വരം, സ്ത്രീസ്വാതന്ത്ര്യം,, സ്ത്രീജീവിത യാഥാർത്ഥ്യങ്ങൾ സ്വതന്ത്ര രചന എന്നീ നിലകളിൽ ഏതൊരു സ്ത്രീയും വായിച്ചിരിക്കേണ്ട പുസ്തകമാണ് നീർമാതളം പൂത്ത കാലമെന്ന് പുസ്തക ം അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം സംസാരിച്ചു. മാർച്ച് 18 ന് വനിതാവേദിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് ഒരുക്കുവാൻ തീരുമാനിച്ചു. വനിത വേദി പ്രസിഡണ്ട് ടി.തമ്പായി അദ്ധ്യക്ഷയായിരുന്നു. ഗ്രന്ഥശാല പ്രസിഡണ്ട് ടി.തമ്പാൻ, ജിജിന പി, ചിത്ര’. യു ,പ്രേമ . കെ . ഷീന പി , സ്വപ്ന വി, ജിജിന പി , പ്രിയാ ഷാജി, കോമളവല്ലി. പി ഷീജ.ഇ, ഷീജ.പി.കെ എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു. അർപ്പിച്ചു. വനിതാവേദി കൺവീനർ സബ്ന സജി സ്വാഗതവും വനിതാവേദി അംഗം പൂജ.പി. നന്ദിയും പ്രകാരിപ്പിച്ചു.
മാധവിക്കുട്ടിയുടെ നീർമാതളം പൂത്ത ക്കാലം പുസ്തക ചർച്ച നടന്നു സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീകളുടെ ആത്മസത്യം, സ്ത്രീ ചിന്തകൾ , സ്ത്രീ ജീവിത യാഥാർത്ഥ്യങ്ങൾ, വെളിപ്പെടുത്തുന്ന നോവൽ


