തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദേശ വനിത മരിച്ചു. ഫ്രാൻസ് സ്വദേശിയായ ക്രിസ്റ്റിൻ എമിലിയാണ് മരിച്ചത്. വർക്കലയിൽ വിനോദസഞ്ചാരത്തിന് എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഈ മാസം എട്ടാം തീയതിയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ എമിലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. വർക്കല സ്വദേശിയായ യുവാവ് ഓടിച്ച ബൈക്ക് ഇടിച്ച ശേഷം നിർത്താതെ പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വർക്കല സ്വദേശിയായ 22കാരനാണ് അമിത വേഗതയിൽ വാഹനം ഓടിച്ചതെന്ന് തിരിച്ചറിഞ്ഞു.
വർക്കലയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദേശ വനിത മരിച്ചു


