തിരുവനന്തപുരം: ഗൂഗിൾ മാപ്പ് നോക്കി വഴിതെറ്റി സെക്രട്ടേറിയറ്റിലേക്ക് വാഹനമോടിച്ച് കയറ്റിയ സംഭവത്തിൽ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്‌ച രാത്രി നടന്ന സംഭവത്തിൽ കൊച്ചി സ്വദേശികളാണ് പിടിയിലായത്. സെക്രട്ടേറിയറ്റിൻ്റെ നാലാം ഗേറ്റ് ആയ കൻ്റോൺമെൻ്റ് ഗേറ്റിലൂടെയാണ് ഇവർ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിച്ചത്. ഗേറ്റിലുണ്ടായിരുന്ന പൊലീസുകാർ വാഹനം തടഞ്ഞു.
കഴക്കൂട്ടത്തെ ഹോട്ടലിലേക്കുള്ള ഗൂഗിൾ മാപ്പ് നോക്കിയെത്തിപ്പോൾ സെക്രട്ടേറിയറ്റിനു മുന്നിലെത്തുകയായിരുന്നുവെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
ഗൂഗിൾ മാപ്പ് നോക്കി വഴിതെറ്റി സെക്രട്ടേറിയറ്റിലേക്ക് വാഹനമോടിച്ച് കയറ്റി; 3 പേർ കസ്റ്റഡിയിൽ


