തിരുവനന്തപുരം: ഭർത്താവിനൊപ്പം ഡാമിൽ കുളിക്കാൻ പോയ യുവതി മുങ്ങി മരിച്ചനിലയിൽ. പന്ത കാഞ്ചിമൂട് നിതിൻ ഭവനിൽ നിതിൻ്റെ ഭാര്യ സിമി (24) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് നെയ്യാർ ഡാമിലാണ് സംഭവം.
നെയ്യാർ ഡാമിനടുത്തുള്ള വീട്ടിൽ നിന്നു നിതിനൊപ്പം കുളിക്കാൻ പോയതായിരുന്നു സിമി. ഇതിനിടെ സോപ്പ് എടുക്കാൻ മറന്നുപോയതിനാൽ നിതിൻ തിരികെ വീട്ടിലേക്ക് പോയി. മടങ്ങി വന്നപ്പോൾ സിമിയെ കാണാനില്ലായിരുന്നുവെന്ന് നിതിൻ പൊലീസിനോട് പറഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ നെയ്യാർ ഡാമിന് സമീപത്ത് വീണ് കിടക്കുന്ന നിലയിൽ സിമിയെ കണ്ടെത്തി. ഉടൻ തന്നെ കാട്ടാക്കടയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സിമിയുടെ അസ്വാഭാവിക മരണത്തിൽ അന്വേഷണം ആരംഭിച്ചതായി നെയ്യാർ ഡാം പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ യുവതിയുടെ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഭർത്താവിനൊപ്പം ഡാമിൽ കുളിക്കാൻ പോയ യുവതി മുങ്ങി മരിച്ചനിലയിൽ


