അഹമ്മദാബാദ് ഐസിസി ലോകകപ്പ് ഫൈനലുകളിൽ ഇന്ത്യയ്ക്കൊരു ‘ഞായറാഴ്ച്‌ച ശാപം’ ഉണ്ടായിരുന്നു. ഞായറാഴ്‌ച നടന്ന ഒരു ഫൈനൽ മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നില്ല. 2003 ഏകദിന ലോകകപ്പ് ഫൈനൽ, 2014 ട്വന്റി20 ലോകകപ്പ് ഫൈനൽ, 2023 ഏകദിന ലോകകപ്പ് ഫൈനൽ എന്നിവ ഞായറാഴ്ചയായിരുന്നു. 1983, 2011 ഏകദിന ലോകകപ്പ് ഫൈനൽ, 2024 ട്വന്റി20 ലോകകപ്പ് ഫൈനൽ എന്നിവ ശനിയാഴ്ചയായിരുന്നു; 2007 ട്വന്റി20 ലോകകപ്പ് ഫൈനൽ തിങ്കളാഴ്‌ചയും. എന്നാൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ആർത്തിരമ്പിയ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യ ആ ‘ഞായറാഴ്‌ച ശാലം’ അവസാനിപ്പിച്ചു.2026 മാർച്ചിലെ രണ്ടാം ഞായറാഴ്‌ച ട്വന്റി20 ലോകകപ്പിൽ മൂന്നാം വട്ടവും ഇന്ത്യ മുത്തമിട്ടു. കലാശപ്പോരിൽ ന്യൂസീലൻഡിനെ റൺസിനു 96 തോൽപ്പിച്ചാണ് ഇന്ത്യയുടെ കിരീനേട്ടം. ഇന്ത്യ ഉയർത്തിയ 256 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡിൻ്റെ ഇന്നിങ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിച്ചു.
ട്വന്റി20 ലോകകപ്പിൽ ടീം ഇന്ത്യയ്ക്ക് ചരിത്ര വിജയം. ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീം


