കാസർകോട്: 3.01 ഗ്രാം എംഡിഎംഎയും 16,700 രൂപയുമായി യുവാവ് അറസ്റ്റിൽ. ചെങ്കള, റഹ്‌മത്ത് നഗറിലെ മനിയടുക്കം ഹൗസിലെ സി സെഡ് നുഹ്‌മാ(25)നെയാണ് ബദിയഡുക്ക പൊലീസ് ഇൻസ്പെക്ടർ അനൂപും സംഘവും അറസ്റ്റു ചെയ്തത്.
വെള്ളിയാഴ്ച ഉച്ചക്ക് 1.30മണിയോടെ നീർച്ചാൽ, കന്യപ്പാടിയിലാണ് സംഭവം. എസ്ഐ ടി രൂപേഷും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയിലാണ് കന്യപ്പാടിയിൽ എത്തിയത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന യുവാവ് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നു പറയുന്നു. സംശയം തോന്നി യുവാവിനെ പിന്തുടർന്ന് പിടികൂടി ദേഹ പരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎയും മയക്കുമരുന്നു വിൽപ്പന വഴി ലഭിച്ച പണവും പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തിൽ സ്ക‌്വാഡ് അംഗങ്ങളായ ഗോകുൽ, ശ്രുതി എന്നിവരും ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളും ഉണ്ടായിരുന്നു.
പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമം: എംഡിഎംഎയുമായി ചെങ്കള, റഹ്‌മത്ത് നഗർ സ്വദേശി കന്യപ്പാടിയിൽ അറസ്റ്റിൽ


