പ്രീസ്കൂൾ ശാക്തീകരണം ജില്ലയിലെ പ്രഥമ അധ്യാപകർക്കും ആയമാർക്കും പരിശീലനം നൽകി

കാഞ്ഞങ്ങാട് : കേരള പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ അംഗീകൃത പ്രീസ്കൂൾ,ഹെഡ്മാസ്റ്റർമാർ ആയമാർ എന്നിവർക്കുള്ള അക്കാദമിക മികവ് പരിശീലനം ഹോസ്ദുർഗ്ഗ് ബിആർസിയിൽ നടന്നു. സിസ്റ്റമൈസേഷൻ ഓഫ് പ്രീസ്കൂൾ 2025-26 ട്രെയിനിങ്ങിൻ്റെ ഔപചാരിക ഉദ്ഘാടനം കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർ ഇബ്രാഹിം ബി നിർവ്വഹിച്ചു ചടങ്ങിൽ ഡയറ്റ് ലക്ച്ചറർ നാരായണൻ ഇ.വി അദ്ധ്യക്ഷത വഹിച്ചു. പ്രീസ്കൂൾ ഡിജിറ്റലൈസേഷൻ, പ്രീസ്കൂൾ മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ, ഹെഡ്മാസ്റ്റർമാരുടെ മോണിറ്ററിങ്ങ് അധ്യാപികമാരുടെ തൊഴിൽപരമായ നൈപുണി വികാസം എന്നിവയാണ് പരിശീലനത്തിൽ ചർച്ചചെയ്യപ്പെട്ടത്. ചടങ്ങിൽ സംസ്ഥാന റിസോഴ്സ് അംഗങ്ങളായ രാജഗോപാലൻ പി,റോഷ്ന രാജലക്ഷ്മി. എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു ചടങ്ങിൽ ഹോസ്ദുർഗ്ഗ് ബി.പി.സി സനൽകുമാർ വെള്ളുവ സ്വാഗതവും GHS കാലിച്ചാനടുക്കം ഹെഡ്മാസ്റ്റർ സന്തോഷ് കുമാർ പി നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top