കാസർകോട്: ദേശീയപാതയിലെ നായന്മാർമൂലയിൽ വാഹനാപകടം. സ്‌കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. എൻമകജെ, പഞ്ചായത്തിലെ പെർള, വാണിനഗറിലെ വിശ്വനാഥ (50)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്‌ച രാവിലെ 8.30 മണിയോടെ നായന്മാർമൂല അടിപ്പാതയ്ക്ക് മുകളിൽ ദേശീയപാതയിലാണ് അപകടം ഉണ്ടായത്. പാലക്കാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വിദ്യാനഗർ പൊലീസ് അന്വേഷണം തുടങ്ങി.
നായന്മാർമൂല ദേശീയപാതയിൽ സ്‌കൂട്ടറിൽ കാറിടിച്ച് അപകടം; പെർള, വാണിനഗർ സ്വദേശിക്ക് ഗുരുതരം


