തിരുവനന്തപുരം: ഇറാൻ, ഇസ്രയേൽ പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നീ മേഖലകളിൽ സംഘർഷസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദ്ദേശപ്രകാരം കേരളീയർക്കായി സജ്ജീകരിച്ച ഹെൽപ് ലൈനിലേക്ക് ഇതുവരെ എത്തിയത് 541 സഹായ അഭ്യർത്ഥനകൾ.
പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശാനുസരണമാണ് ഹെൽപ് ലൈൻ സജ്ജീകരിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക നോർക്ക ഹെൽപ്ഡെസ്‌ക് നമ്പരുകളിൽ ഞായറാഴ്ച വൈകുന്നേരം ആറു മണി വരെ വന്ന കോളുകളുടെ കണക്കാണിത്.വിദേശത്തുനിന്ന് 188 പേരും രാജ്യത്തിനുള്ളിൽ നിന്നും 353 പേരും ഹെൽപ്ഡെസ്ക്‌കിൽ ബന്ധപ്പെട്ടു. ഇന്ത്യ-353, യുഎഇ-78, ഖത്തർ-49, ബഹ്റൈൻ-39, കുവൈത്ത് -12, ഒമാൻ-5, സൗദി അറേബ്യ-3 യുകെ-2 എന്നിങ്ങനെയാണ് കണക്കുകൾ. സ്ഥിതിഗതികളും ലഭിച്ച വിവരങ്ങളും നോർക്ക വകുപ്പ് സെക്രട്ടറി ടിവി അനുപമ, നോർക്ക റൂട്ട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ തൈക്കാട് നോർക്ക സെൻ്ററിൽ ചേർന്ന അവലോകനയോഗത്തിൽ വിലയിരുത്തി.
കേരളത്തിൻ്റെ ഹെൽപ് ലൈനിലേക്ക് ഇതുവരെ എത്തിയത് 541 സഹായ അഭ്യർത്ഥനകൾ


