കോഴിക്കോട്: യുവ സംവിധായകൻ നിതീഷ് സുധ (32) അന്തരിച്ചു. പനിയെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലപ്പുറം കോട്ടക്കൽ പെരുമണ്ണ കഞ്ഞിക്കുഴിങ്ങര സ്വദേശിയാണ്. കിഴക്കേപുരക്കൽ നാരായണൻ-സുധ ദമ്പതികളുടെ മകനാണ്.
നടൻ ഇർഷാദ് അലി നായകനാകുന്ന ‘പൊടിവാശി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് നിതീഷിൻ്റെ അപ്രതീക്ഷിത മരണം. സിനിമയുടെ റിലീസിംഗ് ജോലികൾ അവസാനഘട്ടത്തിലാണ്. നിതീഷിൻ്റെ മരണത്തിൻ്റെ ഞെട്ടലിലാണ് താരങ്ങൾ.
സിനിമയ്ക്ക് പുറമെ രാഷ്ട്രീയ രംഗത്തും നിതീഷ് സജീവമായിരുന്നു. സി.പി.എം പെരുമണ്ണ മോസ്കോ ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ പെരുമണ്ണ മുൻ മേഖലാ കമ്മിറ്റി അംഗവുമാണ്. സഹോദരി: ശ്രീകുട്ടി.
യുവ സംവിധായകൻ നിതീഷ് സുധ അന്തരിച്ചു; ആദ്യ സിനിമ പുറത്തിറങ്ങാനിരിക്കെയുള്ള മരണത്തിൽ നടുങ്ങി താരങ്ങൾ


