ഫെബ്രുവരി മാസത്തെ അവസാന ദിവസമായ ഇന്ന് സ്വർണവില കുതിക്കുകയാണ്. രാവിലെ 2320 രൂപ കൂടിയ വില ഉച്ചയ്ക്ക് ശേഷം 2,920 രൂപ ഉയർന്നു. ഇത്രയും രൂപ ഒറ്റയടിക്ക് കൂടിയ ദിവസം അടുത്തൊന്നും ഉണ്ടായിട്ടില്ല. രാജ്യാന്തര വപണിയിലും സ്വർണവിലയിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ക്രൂഡ് ഓയിൽ വിലയുടെ വർധനവും സ്വർണവിലയുടെ കയറ്റത്തിന് കാരണമാണ്.
ഇന്ന് ഉച്ചകഴിഞ്ഞുള്ള സ്വർണവില ഇങ്ങനെ
കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരുപവൻ സ്വർണത്തിന് 1,23,720 രൂപയാണ് വിപണി വില. ഗ്രാമിന് 15,465 രൂപയും. 22 കാരറ്റ് ഒരുഗ്രാം സ്വർണത്തിന് 365 രൂപയാണ് വർധിച്ചത്. പവന് 2,920 രൂപയും. 18 കാരറ്റ് സ്വർണത്തിന്റെ വില ഒരു ലക്ഷം കടന്നു. 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 300 രൂപ വർധിച്ച് 12,705 രൂപയായിട്ടുണ്ട്. പവന് 1,01640 രൂപയും. 2400 രൂപ പവന് വർധിച്ചിട്ടുണ്ട്.


