കാസർകോട്: അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പൊലീസ് ഉദ്യോഗസ്ഥയുടെ കൈവിരൽ ഒടിച്ച് ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി. ഹൊസബെട്ടുവിലെ മൊയ്നുദ്ദീൻ സമായെ(33)ആണ് ഇന്ന് പുലർച്ചെ മഞ്ചേശ്വരം പൊലീസ് മംഗളൂരു കല്ലാപ്പു പച്ചക്കറി മാർക്കറ്റിൽ വച്ച് അറസ്റ്റ് ചെയ്തത്.
യുവതിയെയും യുവാവിനെയും ഒരുമിച്ചിരുത്തി നഗ്നദൃശ്യം പകർത്തി പണം ചോദിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് മൊയ്നുദ്ദീൻ സമാ. ജനുവരി 14ന് ഉച്ചക്ക് 12ന് ഹൊസങ്കടിയിലാണ് സംഭവം നടന്നത്.
ഇരുവരും ഉണ്ടായിരുന്ന മുറിയിലേക്ക് അതിക്രമിച്ച് കയറിയ മൊയ്നുദ്ദീൻ ഉൾപ്പെടുന്ന സംഘം യുവാവിനെയും പെൺസുഹൃത്തിനെയും ഒരുമിച്ചിരുത്തി നഗ്നഫോട്ടോകളും വീഡിയോകളും പകർത്തി. തുടർന്ന് രണ്ട് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. പണം നൽകിയിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 5,000 രൂപയും മൊബൈൽ ഫോണുമായി സംഘം കടന്നുകളയുകയുമായിരുന്നു. തുടർന്ന് നൽകിയ പരാതി നൽകുകയായിരുന്നു.പ്രതികൾ ഉണ്ടെന്നറിഞ്ഞ് പൊലീസ് മംഗളൂരുവിലെത്തി. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വനിതാ സിവിൽ പൊലീസ് ഓഫീസറുടെ കൈവിരൽ ഒടിച്ച് മൊയ്നുദ്ദീൻ സമാൻ രക്ഷപ്പെടുകയായിരുന്നു. കൂട്ടുപ്രതികളെ നേരത്തെ പിടികൂടിയിരുന്നു.
പൊലീസുകാരിയുടെ കൈവിരൽ ഒടിച്ച് രക്ഷപ്പെട്ട നഗ്നദൃശ്യം പകർത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു


