മട്ടന്നൂർ : മട്ടന്നൂർ ആയിപ്പുഴയിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ കെ.എസ്.യു – യൂത്ത് കോൺഗ്രസ്സ് കരിങ്കൊടി പ്രതിഷേധം. പടിയൂർ പഞ്ചായത്തിലെ കല്ല്യാട്ട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൻ്റെ മറവിൽ കോടികളുടെ അഴിമതി ചൂണ്ടികാണിച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് ഹരികൃഷ്‌ണൻ പാളാടിൻ്റെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ മണ്ഡലം പ്രസിഡൻ്റ് ജിഷ്‌ണു പെരിയച്ചൂർ, കെ.എസ്.യു ബ്ലോക്ക് പ്രസിഡൻ്റ് ഹരികൃഷ്ണൻ പൊറോറ തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു
മട്ടന്നൂരിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ കരിങ്കൊടി പ്രതിഷേധവുമായി കെ.എസ്.യു – യൂത്ത് കോൺഗ്രസ്സ്


