വിമാനത്തിൽവെച്ച് ഹൃദയാഘാതം, പറവൂർ സ്വദേശിയായ 24കാരന് ദാരുണാന്ത്യം; മരണം നാട്ടിൽ അവധിക്കെത്തി സ്ലൊവീനിയയിലേക്ക് മടങ്ങുന്നതിനിടെ

കൊച്ചി: വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് പറവൂർ പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ട് പുറത്ത് മെബിൻ ടോമി (24) മരിച്ചു. സ്ലൊവീനിയയിൽ ജോലി ചെയ്തിരുന്ന മെബിൻ അവധിക്ക് നാട്ടിലെത്തി തിരികെ മടങ്ങുന്നതിനിടെയാണ് സംഭവം. തിങ്കളാഴ്ച ഒമാൻ എയർപോർട്ടിൽ നിന്ന് വിമാനം ഉയർന്ന് പൊങ്ങുന്നതിനിടെ മെബിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വേഗം ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.വൈകാതെ കാണാമെന്ന് പറഞ്ഞ് മടങ്ങിയ മെബിൻ്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും നാട്ടുകാരെയും സുഹൃത്തുകളെയും സങ്കടത്തിലാഴ്ത്തി. ടോമി വിൻസെന്റിന്റെയും മേരി നിമ്മിയുടെയും മകനാണ് മെബിൻ. സഹോദരി: മേരി മീനു. മൃതദേഹം ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. വൈകുന്നേരം 4.30-ന് തുരുത്തൂർ സെയ്ൻ്റ് തോമസ് സീനായൗണ്ട് പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top