മികച്ച സബ് കളക്ടർക്കുള്ള പുരസ്‌കാരം ഒ വി ആൽഫ്രഡിന്

കണ്ണൂർ: സംസ്ഥാനത്തെ മികച്ച സബ് കളക്ടർക്കുള്ള പുരസ്‌കാരം ഒ വി ആൽഫ്രഡിന്. നിലവി തിരുവനന്തപുരം സബ് കളക്ടറായി പ്രവർത്തിച്ചുവരികയാണ്. റവന്യു ദിനമായ ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.
പാടിയോട്ടുചാൽ സ്വദേശിയായ ഒ വി ആൽഫ്രഡ് 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. നേരത്തെ പാലക്കാട് അസിസ്റ്റന്റ് കളക്ടറായി പ്രവർത്തിച്ചിരുന്നു. പാടിയോട്ടുചാലിലെ ഒരപ്പാനിയിൽ ഒ ജെ വിൻസെൻ്റ്- ത്രേസ്യാ ദമ്പതികളുടെ മകനാണ്.ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂൾ, തോമാപുരം സെൻ്റ് തോമസ് ഹയർസെക്കൻഡറി എന്നിവിടങ്ങളിലായിരുന്നു ഹൈസ്‌കൂൾ, പ്ലസ് ടു പഠനം.
ബെംഗളൂരു ക്രൈസ്റ്റ് കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ശേഷം ഐഎഎസ് നേടി.2025 സെപ്റ്റംബറിലാണ് തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റത്. ഈ ഘട്ടത്തിലാണ് തിരുവനന്തപുരത്തെ നെയ്യാറ്റിൻകര ഗോപൻ സ്വാമി സമാധി വിഷയത്തിൽ സബ് കളക്ടറെന്ന നിലയിൽ ഇടപെട്ടത്. ആൽഫ്രഡിന്റെ ഇടപെടലുകൾ അന്ന് ശ്രദ്ധയാകർഷിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top