മുക്കാൽകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കണ്ണൂർ: മുക്കാൽ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കുറ്റിക്കോൽ, പാറാട്ടെ വാടക വീട്ടിൽ താമസക്കാരനായ പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി ബിന്ധനാഥ് മണ്ഡൽ(38) ആണ് തളിപ്പറമ്പ് പൊലീസിൻ്റെ പിടിയിലായത്. പാറാട്, എളോട്ട് മഹാവിഷ്‌ണു ക്ഷേത്രത്തിനു സമീപത്ത് റോഡരുകിൽ പതുങ്ങിനിൽക്കുകയായിരുന്നു മണ്ഡൽ. പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. എസ് ഐ കെ എസ് നിഥിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി വി വിജേഷ്, ടി വി കമലേഷ് എന്നിവരാണ് കഞ്ചാവുമായി ബിന്ധനാഥിനെ അറസ്റ്റു ചെയ്തത്.
അടുത്ത കാലത്തായി കഞ്ചാവ് അടക്കമുള്ള ലഹരി വസ്‌തുക്കളുമായി പിടിയിലാകുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ എണ്ണം വർധിച്ചു വരുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top