വീണ്ടും അനാസ്ഥ; സ്‌കൂട്ടർ മറിഞ്ഞ് യുവാവ് ഓടയിൽ വീണു, രക്ഷപ്പെട്ടത് ഭാഗ്യത്തിന്

കോഴിക്കോട്: നിർമ്മാണ പ്രവൃത്തിയിൽ വീണ്ടും അധികൃത അനാസ്ഥ; നിയന്ത്രണം തെറ്റിയ സ്‌കൂട്ടർ മറിഞ്ഞ് യുവാവ് റോഡരികിലെ ഓടയിലേക്ക് വീണു. ഭാഗ്യത്തിന് ആളപായം ഉണ്ടായില്ല. കോഴിക്കോട്, മാനാഞ്ചിറ-മലാപ്പറമ്പ് റോഡിലാണ് അപകടം. ഒളവണ്ണ സ്വദേശി നിസാറാണ് അപകടത്തിൽപ്പെട്ടത്. ഇദ്ദേഹം നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. മുന്നിൽ ഓടിക്കൊണ്ടിരുന്ന കാർ ഇടത്തോട്ട് തിരിയാനായി ഇൻഡിക്കേറ്റർ ഇട്ടപ്പോൾ നിസാർ ഓടിച്ചിരുന്ന സ്കൂട്ടർ സഡൻ ബ്രേക്കിടുകയായിരുന്നു. ഇതോടെ സ്‌കൂട്ടർ മറിയുകയും നിസാർ റോഡരികിൽ നിർമ്മാണത്തിലിരിക്കുന്ന സ്ലാബിടാത്ത ഓടയിലേക്ക് തലകുത്തി വീഴുകയുമായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയവരാണ് യുവാവിനെ മുകളിലേക്ക് കയറ്റിയത്. ഓവുചാലിൻ്റെ ഇരുവശങ്ങളിലും മുകലിലോട്ട് ഉയർന്നു നിൽക്കുന്ന ഇരുമ്പു കമ്പികളിൽ വീണിരുന്നുവെങ്കിൽ സ്‌കൂട്ടർ യാത്രക്കാരൻ്റെ ജീവൻ തന്നെ അപകടത്തിലാവുമായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു.
കഴിഞ്ഞ ദിവസം തൊടുപുഴയിൽ റോഡ് നിർമ്മാണം നടക്കുന്ന സ്ഥലത്തുണ്ടായിരുന്ന സമാനമായ മറ്റൊരു അപകടത്തിൽ ഒരു യുവാവിൻ്റെ ജീവൻ നഷ്ടമായിരുന്നു. പ്രസ്‌തുത സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top