കണ്ണൂർ: വീട്ടു ചെലവിനു പണം നൽകാത്തത് ചോദ്യം ചെയ്ത വിരോധത്തിൽ വൃദ്ധമാതാവിനെ കസേരയോടെ മുറ്റത്തേക്ക് എറിഞ്ഞു കൊല്ലാൻ ശ്രമം. ഗുരുതരമായി പരിക്കേറ്റ കണ്ണൂർ, പളളിയാംമൂല, ലക്ഷം വീട് ഉന്നതിയിലെ പി ശാന്ത(88)യെ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മകൻ പി സജീവ(58)നെ ടൗൺ പൊലീസ് ഇൻസ്പെക്ടർ പി എ ബിനുമോഹൻ അറസ്റ്റു ചെയ്തു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടു വരാന്തയിൽ കസേരയിലിരിക്കുകയായിരുന്നു ശാന്ത. ഈ സമയത്ത് എത്തിയ മകൻ സജീവനുമായി വാക്കു തർക്കം ഉണ്ടായി. വീട്ടു ചെലവിനു പണം നൽകാത്തതിനെ ചൊല്ലിയായിരുന്നു തർക്കം. ഇതിനിടയിൽ പ്രകോപിതനായ സജീവൻ മാതാവിനെ കസേരയോടെ എടുത്ത് പുറത്തേയ്ക്ക് എറിയുകയായിരുന്നു.
സ്റ്റപ്പിൽ തലയിടിച്ച് വീണ ശാന്തയ്ക്കു ഗുരുതരമായി പരിക്കേറ്റു. അക്രമത്തിനു ശേഷം സ്ഥലത്തു നിന്നു ഓടി രക്ഷപ്പെട്ട സജീവനെ ഏറെ നേരം തെരച്ചിൽ നടത്തിയാണ് കണ്ടെത്തിയത്.
വീട്ടുചെലവിന് പണം നൽകാത്തത് ചോദിച്ച വിരോധം; വൃദ്ധ മാതാവിനെ കസേരയോടെ എടുത്തെറിഞ്ഞു; മകൻ പിടിയിൽ


