തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ ഫ്ളോമീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ഓക്‌സിജൻ ഫ്ളോമീറ്റർ പൊട്ടിത്തെറിച്ച് അപകടം. വനിതാ അറ്റൻഡർക്ക് പരിക്കേറ്റു. അറ്റൻഡർ ഫാരിഷ ബീവിയ്ക്കാണ് നെറ്റിയിൽ ചില്ല് കൊണ്ട് പരിക്കേറ്റത്. ഇന്ന് വെളുപ്പിന് രണ്ട് മണിയോടെ കാഷ്വാലിറ്റിയിൽ ആയിരുന്നു അപകടം. ഓക്‌സിജൻ സിലിണ്ടറിലെ ഫ്ളോമീറ്ററിലെ പ്രഷർ ഗേജ് ആണ് പൊട്ടിത്തെറിച്ചത്. സാരമായ പരിക്കെന്നാണ് പ്രാഥമിക വിവരം. ഇവരെ ട്രോമ കെയറിലേക്ക് മാറ്റി.കഴിഞ്ഞ മെയ് മാസത്തിലും തിരുവനന്തപുരം ഗവൺമെന്റ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സമാനമായ സംഭവം നടന്നിരുന്നു. ഓക്‌സിജൻ സിലിണ്ടറിലെ ഫ്ളോമീറ്റർ പൊട്ടിത്തെറിച്ച് അന്ന് അനസ്തേഷ്യ ടെക്‌നീഷ്യന് തലയോട്ടിക്ക് പരിക്കേറ്റിരുന്നു. എസ്ഐടി ആശുപത്രിയിലെ വനിതാ അറ്റൻഡർക്കും സമാനരീതിയിലുള്ള അപകടത്തിൽ കണ്ണിന് പരിക്കേറ്റിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top