പെരിയ ഇരട്ടക്കൊലക്കേസില്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച 10 പ്രതികള്‍ക്കും തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ കൊല്ലപ്പെട്ടവരുടെ കുടുംബം നിയമനടപടിക്ക്. കഴിഞ്ഞവര്‍ഷം ജനുവരി 3നാണ് കൊച്ചി സിബിഐ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ഒരു വര്‍ഷം പൂര്ത്തിയാകുംമുന്പേ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളെല്ലാം ഒരുതവണ പരോളിലിറങ്ങി. ഇപ്പോള്‍ പ്രതികള്‍ക്ക് വീണ്ടും പരോള്‍ അനുവദിച്ചു തുടങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍; കൊല്ലപ്പെട്ടവരുടെ കുടുംബം നിയമനടപടിക്ക്


