ന്യൂഡൽഹി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണം പ്രതിപക്ഷം പാർലമെൻ്റിൽ ഉന്നയിച്ചു. സിജെ റോയി ആത്മഹത്യ ചെയ്ത സംഭവം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം. ഹൈബി ഈഡൻ എംപിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് അടിയന്തര പ്രമേയത്തിൽ പ്രതിപക്ഷം ആരോപിച്ചു.
കേന്ദ്ര ഗവൺമെൻ്റ് ഏജൻസികളുടെ നീണ്ട പീഡനം, നിർബന്ധിത ചോദ്യം ചെയ്യൽ, തുടർച്ചയായ സമ്മർദ്ദം എന്നിവയെ തുടർന്ന് ബിസിനസുകാർ ആത്മഹത്യ ചെയ്ത നിരവധി കേസുകൾ ബിജെപി ഭരണകാലത്ത് രാജ്യത്തുടനീളം ഉണ്ടായിട്ടുണ്ടെന്നു ഹൈബി ഈഡൻ എംപി പറഞ്ഞു.
കിറ്റെക്സ് ഗാർമെൻസിൻ്റെ മാനേജിംഗ് ഡയറക്ടറും എറണാകുളം ആസ്ഥാനമായുള്ള ട്വൻ്റി 20 പാർട്ടിയുടെ
പ്രസിഡന്റുമായ ആൾ അടുത്തിടെ എൻഡിഎയിൽ ചേർന്നത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ പരിശോധനയിൽ
നിന്ന് രക്ഷപ്പെടാനാണ് എന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചു. രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാൻ കേന്ദ്ര
ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന ധാരണയെ ഇത്തരം സംഭവങ്ങൾ ശക്തിപ്പെടുത്തുന്നുവെന്നു ഹൈബി ഈഡൻ
ചൂണ്ടിക്കാട്ടി.
സി.ജെ. റോയിയുടെ മരണം പാർലമെൻ്റിൽ ഉന്നയിച്ച് പ്രതിപക്ഷം; സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യം


