പഴയങ്ങാടി: മാടായി പാറയിൽ വെച്ച് വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം നടത്തിയ അതിഥി തൊഴിലാളിയെ പഴയങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു. ഒഡീഷ സ്വദേശിയായ കിരൺ സിങ്കു (20) വിനെതിരെയാണ് പോലീസ് കേസെടുത്തത്.
ഇന്ന് (ഓഗസ്റ്റ് 21) മാടായി പാറയിൽ വെച്ചായിരുന്നു സംഭവം. ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന വിദ്യാർത്ഥിനിയെ ലഹരിയിലായിരുന്ന പ്രതി ബലമായി കയറിപ്പിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹപാഠികൾ തടഞ്ഞതിനെ തുടർന്നാണ് യുവാവിനെ മാറ്റിനിർത്താൻ സാധിച്ചത്.
സംഭവത്തിൽ വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

