അൻസിബയുടെ പരാതി; ടിനി ടോമിനെ വീണ്ടും ചോദ്യം ചെയ്യും, ചുമത്തിയിരിക്കുന്നത് മത സ്പർദ്ധ വളർത്തൽ അടക്കമുള്ള വകുപ്പുകൾ

സ്ത്രീകളോടുള്ള മോശം പെരുമാറ്റം(bns 74) ലൈംഗിക സൂചനയോടെ ഉള്ള പരാമർശം(Bns 75) സ്ത്രീകൾക്കെതിരായ അശ്ലീല പ്രയോഗം(bns79) മത സ്‌പർദ്ധ വളർത്തൽ(bns 299) മതവികാരം വൃണപ്പെടുത്താൽ(bns 302) തുടങ്ങിയ വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്.
കൊച്ചി: നടൻ ടിനി ടോമിനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ കടവന്ത്ര പൊലീസ്. നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ ടിനി ടോമിനെതിരെ കേസ് എടുക്കാൻ കഴിഞ്ഞ ദിവസം കോടതി നിർദ്ദിശിച്ചതിന് പിന്നാലെയാണ് നടപടി. നടിമാരായ നീന കുറുപ്പ്, ശ്വേത മേനോൻ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top