ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം; ജുലൈ 20 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയി‌ടങ്ങളിൽ മഴ; താപനില 4 ഡിഗ്രി സെൽഷ്യസ് വരെ വർധിക്കും

തിരുവനന്തപുരം: വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം ശക്തി പ്രപിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ജൂലൈ 16 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു.
വ്യാഴാഴ്‌ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉയർന്ന താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top