മലപ്പുറത്ത് ജ്വല്ലറിയിൽ നിന്നും രണ്ട് പവൻ സ്വർണാഭരണം എടുത്ത് ഓടി; വിദ്യാർത്ഥി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
മലപ്പുറം: മലപ്പുറം പുളിക്കലിൽ ജ്വല്ലറിയിൽ നിന്നും രണ്ട് പവൻ സ്വർണാഭരണം എടുത്തോടിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കോഴിക്കോട് പെരുമണ്ണ സ്വദേശി മുഹമ്മദ് സിനാൻ (21), പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് ഇഖ്ബാൽ (19) എന്നിവരും പ്രായപൂർത്തിയാകാത്ത ഹയർസെക്കൻഡറി വിദ്യാർത്ഥിയുമാണ് പിടിയിലായത്. പുളിക്കലിലെ കനക മഹൽ ജ്വല്ലറിയിലാണ് മോഷണം നടന്നത്. പുളിക്കലിലെ കവർച്ചയ്ക്ക് ശേഷം കോഴിക്കോട് പന്തീരാങ്കാവ് ഉള്ള ജ്വല്ലറിയിലും ഇവർ മോഷണം നടത്തിയതായി പൊലീസ് പറയുന്നു. സ്വർണാഭരണം വാങ്ങാൻ എത്തിയ യുവാവ് ആഭരണം എടുത്ത് ഓടുകയായിരുന്നു. മൂന്ന് […]









