യാത്രക്കിടെ ഹൃദയാഘാതം വന്ന് കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു, മാവേലിക്കരയിൽ നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി

ആലപ്പുഴ: ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി കടയ്ക്ക് കേടുപാടുകൾ സംഭവിച്ചു. മാവേലിക്കര നടക്കാവിൽ രാവിലെ 9 മണിയോടെയാണ് അപകടം. ഡ്രൈവർ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. യാത്രക്കിടെ ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ട് ബോധം നഷ്‌ടമാവുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല.

യാത്രക്കിടെ ഹൃദയാഘാതം വന്ന് കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു, മാവേലിക്കരയിൽ നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി Read More »

വീണാ ജോർജിനെ KSU അക്രമിക്കുന്ന ദൃശ്യങ്ങൾ നൽകുന്നവർക്ക് 1 പവൻ യൂത്ത് കോൺഗ്രസ് വക, KSU വക കുഴിമന്തിയും

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണത്തിൽ കുഴിമന്തി ചലഞ്ചുമായി കെഎസ്‌യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി. ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂരിൽ വെച്ച് കെഎസ്‌യു പ്രവർത്തകർ അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് കുഴിമന്തി നൽകുന്ന ചലഞ്ചാണ് കെഎസ്‌ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി നടത്തുന്നത്. വീണാ ജോർജിനെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങളും മറ്റും നടക്കുമ്പോളാണ് ചലഞ്ചുമായി കെഎസ് പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് ഒരു പവൻ സ്വർണമാണ് യൂത്ത് കോൺഗ്രസ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

വീണാ ജോർജിനെ KSU അക്രമിക്കുന്ന ദൃശ്യങ്ങൾ നൽകുന്നവർക്ക് 1 പവൻ യൂത്ത് കോൺഗ്രസ് വക, KSU വക കുഴിമന്തിയും Read More »

വയനാടിന് കൈതാങ്ങായി കോൺഗ്രസ്: ഭവനപദ്ധതിയുടെ തറക്കല്ലിടൽ ഇന്ന്

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചുനൽകുന്ന ഭവനപദ്ധതിയുടെ തറക്കല്ലിടൽ ഇന്ന് (2026 ഫെബ്രുവരി 26) നടക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പദ്ധതിയുടെ ശിലാസ്ഥാപനം നിർവ്വഹിക്കും. വയനാട് എം.പി പ്രിയങ്ക ഗാന്ധി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.

വയനാടിന് കൈതാങ്ങായി കോൺഗ്രസ്: ഭവനപദ്ധതിയുടെ തറക്കല്ലിടൽ ഇന്ന് Read More »

വരയുടെ വഴിയിൽ വിരിഞ്ഞ ജീവിതം, അനിൽ മാഷ്, ഒരു നാടിന്റെ ഹൃദയരേഖ

തൃക്കരിപ്പൂരിന്റെ മണ്ണിൽ നിന്ന് ഉയർന്നൊരു കലാമനസ്സ് — അതാണ് അനിൽകുമാർ തൃക്കരിപ്പൂർ. കുട്ടിക്കാലം മുതൽ വരയെ ജീവശ്വാസം പോലെ നെഞ്ചിലേറ്റിയ അദ്ദേഹം, ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ചിത്രകലയെ കൂട്ടായി എടുത്തു നടന്നു. ഒരു അധ്യാപകനെന്ന നിലയിൽ വിദ്യാർത്ഥികളുടെ ഹൃദയങ്ങളിൽ അക്ഷരങ്ങൾ കുറിച്ചവൻ, ഒരു കലാകാരനെന്ന നിലയിൽ സമൂഹത്തിന്റെ മുഖങ്ങൾ രേഖപ്പെടുത്തി. 2024-ൽ ഇടയിലക്കാട് എ.എൽ.പി. സ്കൂളിൽ നിന്ന് പ്രഥമാധ്യാപകനായി വിരമിക്കുമ്പോൾ, സ്കൂളിലെ മുഴുവൻ കുട്ടികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ വരച്ച് അവർക്ക് സ്മരണാസ്മിതയായി സമ്മാനിച്ച അനിൽ മാഷ്, ഒരുപക്ഷേ

വരയുടെ വഴിയിൽ വിരിഞ്ഞ ജീവിതം, അനിൽ മാഷ്, ഒരു നാടിന്റെ ഹൃദയരേഖ Read More »

കളഞ്ഞുകിട്ടിയ ആഭരണത്തെ ചൊല്ലി തർക്കം; താമരശ്ശേരിയിൽ ചായക്കട ജീവനക്കാരന് പരിക്ക്

കോഴിക്കോട്: താമരശ്ശേരിയിൽ കളഞ്ഞുകിട്ടിയ ആഭരണത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾക്ക് പരിക്ക്. താമരശ്ശേരിയിലെ ചായക്കട ജീവനക്കാരനാണ് പരിക്കേറ്റത്. ഉടമയെ തിരിച്ചേൽപ്പിക്കണം എന്ന് പറഞ്ഞ് ചായക്കടയിൽ ഏൽപ്പിച്ച സ്വർണാഭരണം ജീവനക്കാരൻ സ്വന്തമാക്കി എന്നാരോപിച്ചായിരുന്നു തർക്കം. ഹോട്ടൽ ജീവനക്കാരൻ ബിനേഷിനാണ് സംഭവത്തിൽ പരിക്കേറ്റത്.താമരശ്ശേരി കല്ലുവെട്ട് കുഴി നാസറിന് കളഞ്ഞുകിട്ടിയ സ്വർണം ബിനേഷിനെ സൂക്ഷിക്കാൻ ഏൽപ്പിക്കുകയായിരുന്നു. സ്വർണം കയ്യിൽ സൂക്ഷിക്കണമെന്നും ഉടമ വരുമ്പോൾ തിരികെ നൽകണമെന്നും ചട്ടംകെട്ടിയായിരുന്നു നാസർ ബിനേഷിനെ സ്വർണം ഏൽപ്പിച്ചത്. നാസർ ഇടയ്ക്ക് വന്ന് അന്വേഷിക്കുമ്പോൾ ഉടമ വന്നിട്ടില്ലെന്ന് ബിനേഷ്

കളഞ്ഞുകിട്ടിയ ആഭരണത്തെ ചൊല്ലി തർക്കം; താമരശ്ശേരിയിൽ ചായക്കട ജീവനക്കാരന് പരിക്ക് Read More »

വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ സമ്മാനം

ന്യൂഡൽഹി: വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് ഡൽഹി സർക്കാർ 25,000 രൂപ സമ്മാനം പ്രഖ്യാപിച്ചു. തിരക്കേറിയ റോഡുകളിൽ അപകടമുണ്ടാകുമ്പോൾ ധാരാളം പേർ ഓടിക്കൂടുമെങ്കിലും അപകടത്തിൽപെട്ടവരെ രക്ഷിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവണമെന്നില്ല. നേരത്തേയുണ്ടായ ദുരനുഭവങ്ങളും നിയമപാലകരിൽ നിന്നുണ്ടായ ചോദ്യം ചെയ്യലുമൊക്കെയാവാം പിന്നോട്ടു നിർത്തുന്നത്. ഈ സാഹചര്യം പരമാവധി ഒഴിവാക്കാനാണ് സർക്കാർ പദ്ധതി. കേന്ദ്ര സർക്കാരിൻ്റെ ‘ഗുഡ് സമരിറ്റൻ’ പദ്ധതിയുടെ മാർഗനിർദേശങ്ങൾ പ്രകാരമാണ് സംസ്ഥാന സർക്കാർ ‘രാഹ് വീർ പദ്ധതി’ നടപ്പാക്കുന്നത്. റോഡരികിൽ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കിടക്കുന്നവരെ എത്രയും വേഗത്തിൽ ആശുപത്രിയിൽ

വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ സമ്മാനം Read More »

മൂവാറ്റുപുഴയിൽ ഇരുചക്ര വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

എറണാകുളം: മൂവാറ്റുപുഴയിൽ വാഹന അപകടത്തിൽ രണ്ടു മരണം. മൂവാറ്റുപുഴ തൃക്കളത്തൂർ പള്ളിത്താഴത്ത് ആണ് സംഭവം. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചവർ ആണ് മരിച്ചത്. കർണാടക സ്വദേശികളായ മുത്തൂരാജു(29) ശരവണൻ(24) എന്നിവരാണ് മരിച്ചത്. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൂവാറ്റുപുഴയിൽ ഇരുചക്ര വാഹനാപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം Read More »

കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു, ഗൺമാനെ അടിച്ചു; എഫ്ഐആർ

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് അക്രമിച്ചെന്ന് എഫ്ഐആർ. ‘കൊല്ലെടാ’ എന്ന് അക്രോശിച്ചാണ് പ്രവർത്തകർ എത്തിയതെന്നും മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് അക്രമിക്കുകയായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. മന്ത്രിയെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഗൺമാനെയും അക്രമിച്ചതായാണ് എഫ്ഐആർ. മന്ത്രിയുടെ ഗൺമാൻ എം എസ് അഭിലാഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെലീസ് കേസെടുത്തത്. മന്ത്രി വീണാ ജോർജും പരാതിക്കാരനായ ഗൺമാനും തിരുവനന്തപുരത്തേക്ക് വന്ദേഭാരത് എക്‌സ്പ്രസിൽ പോകുന്നതിനായി കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൻ്റെ

കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു, ഗൺമാനെ അടിച്ചു; എഫ്ഐആർ Read More »

ലഹരി ഉപയോഗം പൊലീസിനെ അറിയിക്കുമെന്ന് പറഞ്ഞു; ബന്ധുവായ സ്ത്രീയെ വെട്ടി പരിക്കേൽപിച്ച് യുവാവ്

തിരുവനന്തപുരം: കഞ്ചാവ് ഉപയോഗിക്കുന്നതിനെ കുറിച്ച് പൊലീസിൽ പരാതി പറയുമെന്ന് പറഞ്ഞ സ്ത്രീയെ ആക്രമിച്ച് യുവാവ്. കൊച്ചുവേളിയിലാണ് സംഭവം. 28കാരനായ ജാക്‌സണാണ്(റിനു) ബന്ധുവായ ജെസ്‌പിനെ വെട്ടി പരിക്കേൽപിച്ചത്.ചൊവ്വാഴ്ച രാത്രിയാണ് 52കാരിയായ ജെസ്‌പിന് നേരെ ആക്രമണമുണ്ടായത്. ജെസ്പിന്റെ കൈക്ക് ഗുരുതര പരിക്കേറ്റു. കഞ്ചാവ് ഉപയോഗത്തെ കുറിച്ച് പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞ് ജെസ‌ിൻ റിനുവിനെ ഭീഷണപ്പെടുത്തി എന്നും പറയപ്പെടുന്നുണ്ട്. ഇതിൽ പ്രകോപിതനായ യുവാവ് ആക്രമിക്കുകയായിരുന്നു.

ലഹരി ഉപയോഗം പൊലീസിനെ അറിയിക്കുമെന്ന് പറഞ്ഞു; ബന്ധുവായ സ്ത്രീയെ വെട്ടി പരിക്കേൽപിച്ച് യുവാവ് Read More »

ഹണിട്രാപ്പിൽ കുടുക്കാൻ വിളിച്ചുവരുത്തി; ലൈംഗികബന്ധത്തിന് വിസമ്മതിച്ച യുവാവിനു ക്രൂരമർദനം

കൊച്ചി: അടുപ്പം നടിച്ച് ഭിന്നശേഷിക്കാരനെ ഹോട്ടലിലേക്കു വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചു. ഹണിട്രാപ്പിൽ കുടുക്കാൻ യുവാവിനെ വിളിച്ചു വരുത്തിയ യുവതി ഉൾപ്പെടെയുള്ള അഞ്ചംഗസംഘം, ലൈംഗിക ബന്ധത്തിനു വിസമ്മതിച്ചപ്പോഴാണ് മർദിച്ചത്. സംഭവത്തിൽ രണ്ടു പേർ പിടിയിലായി. ഒന്നാം പ്രതി സഫ്‌ ഉൾപ്പെടെ മൂന്നു പേർ ഒളിവിലാണ്.ഈ മാസം 22നായിരുന്നു സംഭവം. സമൂഹമാധ്യമത്തിലൂടെ കുറച്ചു കാലമായി പരിചയമുള്ളവരാണ് കൊല്ലം നല്ലില സ്വദേശിയായ യുവാവും സഫയും. സംഭവദിവസം വൈകിട്ട് ഒരുമിച്ചു പുറത്തു പോകാമെന്ന് തീരുമാനിച്ചെങ്കിലും യുവതി പനമ്പിള്ളി നഗർ സൗത്ത് പാലത്തിനടുത്തുള്ള ഹോട്ടലിലേക്ക്

ഹണിട്രാപ്പിൽ കുടുക്കാൻ വിളിച്ചുവരുത്തി; ലൈംഗികബന്ധത്തിന് വിസമ്മതിച്ച യുവാവിനു ക്രൂരമർദനം Read More »

Scroll to Top