ജില്ലയിലെ സ്കൂൾ വാഹനങ്ങളുടെ സുരക്ഷ മുൻനിർത്തി ആലപ്പുഴ ജോയിൻ്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ റിക്രിയേഷൻ ഗ്രൗണ്ടിൽ സ്കൂൾ വാഹനങ്ങളുടെ പരിശോധന നടത്തി. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ആലപ്പുഴ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൻ്റെ പരിധിയിലുള്ള വാഹനങ്ങളുടെ സുരക്ഷാ പരിശോധനയാണ് നടന്നത്. 98 വാഹനങ്ങൾ പരിശോധനയ്ക്കായെത്തി. ഇതിൽ 64 വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റ് പാസായി. ചെറിയ അപാകതകളുള്ള 34 വാഹനങ്ങൾ ടെസ്റ്റ് പാസ്സായില്ല. ഇവയുടെ അപാകത തീർത്ത് അടുത്ത ദിവസം ഫിറ്റ്നസ്സിന് ഹാജരാക്കാൻ നിർദേശിച്ചു. പാസ്സായ വാഹനങ്ങൾക്ക് മുൻപിലത്തെ വിൻഡ് ഷീൽഡ് ഗ്ലാസ്സിൽ മോട്ടോർ വാഹന വകുപ്പിൻ്റെ സ്റ്റിക്കർ പതിച്ചു നൽകി. ഇതോടൊപ്പം സുരക്ഷ ബോധവത്കരണത്തിനായി ഈ മാസം 23ന് ക്ലാസ്സ് സംഘടിപ്പിക്കും. ജോയിൻ്റ് ആർ.ടി.ഒ വിനോദ് കുമാറിൻ്റെ നിർദ്ദേശാനുസരണം എംവിഐ വൈ ജയചന്ദ്രൻ, എഎംവിഐമാരായ സിജു ജോസഫ്, എസ് ശ്രീറാം, ജോബിൻ എം ജേക്കബ്, സി ചന്ദ്രലാൽ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
സ്കൂൾ തുറക്കാൻ ദിവസങ്ങൾ സ്‌കൂൾ വാഹന പരിശോധന കർശനമാക്കി MVD സർവീസിന് അനുമതി ക്ലിയറൻസ് സ്റ്റിക്കർ പതിച്ച വാഹനങ്ങൾക്ക് മാത്രം


