മോഹൻലാൽ ചിത്രം അതിമനോഹരത്തിന്റെ ഷൂട്ടിംഗ് സന്നിധാനത്ത് നടക്കില്ല. ഷൂട്ടിംഗിന് വനംവകുപ്പ് അനുമതി നിഷേധിച്ചു. ഏറ്റവും പുതിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് നടപടി. ക്ഷേത്ര ഉൾപ്പെടുന്ന ഭാഗം പെരിയാർ കടുവ സങ്കേതത്തിലാണ്.
എന്നാൽ പമ്പ വരെയുള്ള റാന്നി വനം വകുപ്പ് ഡിവിഷൻ ഭാഗത്ത് അനുമതി നൽകിയിട്ടുണ്ട് അവിടങ്ങളിൽ നാളെ ഷൂട്ടിംഗ് നടക്കും. മോഹൻലാൽ ചിത്രത്തിന് ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നു. തരുൺ മൂർത്തിയാണ് ചിത്രത്തിൻ്റെ സംവിധാനം.
മീര ജാസ്മിൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ലൗലജൻ എന്ന പൊലീസ് കഥാപാത്രമായാണ് ചിത്തത്തിൽ മോഹൻലാൽ എത്തുന്നതെന്ന് പ്രത്യേകതയും അതിമനോഹരത്തിനുണ്ട്. ശബരിമലയിൽ പോകുന്നത് ഭക്തർക്കൊപ്പം പൊലീസ് യൂണിഫോമിൽ നിൽക്കുന്ന ലൗലജൻ ആയിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. വർഷങ്ങൾക്ക് ശേഷം മോഹൻലാലും മീര ജാസ്‌മിനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൻ്റേതായി പുറത്തുവന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ വലിയ പ്രതീക്ഷ നൽകുന്നതായിരുന്നു. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്കിന് മികച്ച പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. അതേസമയം മലയാള സിനിമയിലെ വമ്പൻ വിജയമായിരുന്ന തുടരും എന്ന ചിത്രത്തിനു ശേഷം അടുത്ത ലാലേട്ടൻ തരുൺ മൂർത്തി ചിത്രമാണ് അതിമനോഹരം. ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആദ്യമായി എത്തുന്ന ലാലേട്ടൻ ചിത്രമാണിത്.


