കതിരൂരിൽ 13 ഗ്രാം എംഡിഎംഎയുമായി 4 പേർ അറസ്റ്റിൽ

കണ്ണൂർ കതിരൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കൾ പോലീസിന്റെ പിടിയിലായി. ഇവരിൽ നിന്ന് 13 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. എരഞ്ഞോളി ചോനാടത്തെ മല്ലേരി ഹൗസിൽ ജംഷീർ, മാടപീടിക പാറാലിലെ പറമ്പത്ത് ഹൗസിൽ തൻസീർ, കണ്ണവത്തെ ആമിനാസിൽ ഷഹീർ, മാടപീടിക പാറാലിലെ പുതിയ വീട്ടിൽ റനി ഒലിവർ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ’ ഭാഗമായാണ് ഈ അറസ്റ്റ് നടന്നത്. കണ്ണൂർ സിറ്റി ഡാൻസാഫ് ടീമും കതിരൂർ എസ്.ഐ ഹരിദേവും സംയുക്തമായി നടത്തിയ കർശനമായ പരിശോധനയിലാണ് പ്രതികൾ മയക്കുമരുന്നുമായി വലയിലായത്. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top