കോഴിക്കോട്ട് ഡൈനിങ് ടേബിളിൽ നിന്നും വീണ് പരിക്കേറ്റ മൂന്നുവയസുകാരി മരിച്ചു.അത്താണി സ്വദേശികളായ സുബിൻപ്രേം – അഭിരാമി ദമ്പതികളുടെ മകൾ അലംകൃതയാണ് മരിച്ചത്. ബുധനാഴ്ചയാണ് കുട്ടി ടേബിളിൽ നിന്നും വീണത്.ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് കുട്ടി ടേബിളിൽ നിന്നും വീണത്. ഡൈനിങ് ടേബിളിൽ ഒറ്റക്ക് കയറുന്ന പതിവുണ്ടായിരുന്നു, ശബ്ദം കേട്ട് ഓടി എത്തിയപ്പോൾ കുട്ടി നിലത്ത് ബോധം കെട്ടു വീണ് കിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ സഹകരണ ആശുപത്രിയിൽ എത്തിച്ചു. പൾസ് കുറഞ്ഞു വരുന്നതിനാൽ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ വ്യാഴാഴ്ച പുലർച്ചെയോടെ മരണം സ്ഥിരീകരിച്ചു. ഏക സഹോദരൻ : ആരുഷ്.
കോഴിക്കോട് ഡൈനിങ് ടേബിളിൽ നിന്നും വീണ് പരിക്കേറ്റ മൂന്നുവയസുകാരി മരിച്ചു


