സ്വർണം വാങ്ങാൻ സുവർണാവസരമാണോ ഇത്? വീണ്ടും വിലയിൽ വൻ ഇടിവ്; ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകളറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. ഇന്നലെ രാവിലത്തെ
വിലയിൽ നിന്നും ഇന്നേക്ക് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 145 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 1160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 13,230 രൂപയായി വില. ഒരു പവന് 1,05,840 രൂപയിലാണ് വ്യാപാരം നടക്കുന്നതെന്ന് കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,07,000 രൂപയായിരുന്നു വില. സ്വർണാഭരണങ്ങൾ വാങ്ങാൻ പണിക്കൂലിയും ടാക്‌സും ഉൾപ്പെടെയുള്ള ചാർജുകൾ ചേർത്ത് വില ഇനിയും കൂടും. സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിക്ക് കേരളത്തിൽ 245 രൂപയാണ് വില വരുന്നത്. 10 ഗ്രാം വെള്ളിക്ക് 2450 രൂപയാണ് വില വരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top