കണ്ണൂർ: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടൽ പ്രതിഭാസത്തിനും ശക്തമായ തിരമാലകൾക്കും സാധ്യതയുള്ളതിനാൽ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം INCOIS റെഡ് അലർട്ട് പ്രഖ്യാപിച്ചു.
മുന്നറിയിപ്പ് സമയം
ഓഗസ്റ്റ് 18 അർധരാത്രി മുതൽ ഓഗസ്റ്റ് 20 വൈകിട്ട് 5.30 വരെ 1.1 മുതൽ 1.8 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. താഴ്ന്ന് തീരദേശ മേഖലകളിൽ വെള്ളം കയറാനും കടലാക്രമണം രൂക്ഷമാകാനും സാധ്യതയുണ്ട്
കള്ളക്കടൽ ജാഗ്രത: കേരള തീരത്ത് റെഡ് അലർട്ട്, കണ്ണൂർ ഉൾപ്പെടെ 9 ജില്ലകളിൽ മുന്നറിയിപ്പ്

