ഭാര്യ മോഷണക്കേസിൽ പിടിയിലായതിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു, യുവാവ് മരിച്ചു

കൊല്ലം: ഭാര്യ മോഷണ കേസിൽ റിമാൻഡിലായ മനോവിഷമത്തിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു. പടിഞ്ഞാറ്റിൻകര റഫീക്ക് മൻസിലിൽ റഫീഖ് (41)ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഈ കഴിഞ്ഞ പതിനാറാം
തീയതിയാണ് അഞ്ചലിലെ സ്വകാര്യ ബസ്സിൽ വച്ച് കുട്ടിയുടെ സ്വർണ്ണകൊലുസ് മോഷ്ടിച്ച കേസിൽ റഫീക്കിൻ്റെ ഭാര്യ സബീന പൊലീസിൻ്റെ പിടിയിലായത്. ചോദ്യം ചെയ്യുന്നതിനിടയിൽ സ്വർണ്ണ കൊലുസ് സബീനയിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു.
ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഇതിൻ്റെ അപമാന ഭാരത്താൽ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു റഫീക്ക്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top