എടത്തോട്: മദർ സവീന സ്കൂൾ കിൻഡർ ഗാർട്ടൻ ബിരുദ ദിനം ആഘോഷമാക്കി

 

പരപ്പ മദർ സവീന റെസിഡെൻഷ്യൽ സ്കൂൾ ഗ്രാൻന്റി ഗ്രൂവ് എന്ന പേരിൽ കിന്റർഗാർട്ടൺ ബിരുദിനം ആഘോഷമാക്കി.
പ്രൊവിൻഷ്യൽ സൂപ്പിരിയർ സിസ്റ്റർ
പൗളി ചക്കിയത്തിന്റെ അധ്യക്ഷതയിൽ ബളാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ജിത പി.വി. പരിപാടി ഉദ്ഘാടനം ചെയ്തു. ബളാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ എ.വി.ശ്യാമള മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പാൾ മേഴ്സി കോയിക്കര മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ സിസ്റ്റർ ജോസഫീന, പി.ടി.എ പ്രസിഡണ്ട് വിനേഷ് വി, സിസ്റ്റർ ഹന്ന . സിസ്റ്റർ മേരി കുട്ടി, സ്കൂൾ ഹെഡ് ഗേൾ ലെമിസ് അൽഫോൻസ് . സ്റ്റാഫ് സെക്രട്ടറി ജിജി മരിയ, റാണി കെ പോൾ എന്നീവർ ആശംസ നേർന്ന് സംസാരിച്ചു. സിസ്റ്റർ സൗമ്യ ഉലഹന്നാൻ സ്വാഗതവും അഞ്ജു വർഗ്ഗീസ് നന്ദിയും പറഞ്ഞു..
ജ്യോമിലി ജോർജ്ജ് അവതാരകയായി, മനോഹരമായ ഗൗണും ക്യാപ്പും അണിഞ്ഞാണ് കുരുന്നുകൾ തങ്ങളുടെ വിദ്യഭ്യാസ ജീവിതത്തിന്റെ ആദ്യ പടികൾ പിന്നിടുന്ന സുന്ദര മൂഹുർത്തത്തിൽ പങ്കെടുക്കാൻ എത്തിയത്. പൊന്നോമനകളുടെ ഗ്രാജുവേഷൻ സെറിമണിയിൽ പങ്കെടുക്കാൻ വലിയ ആവേശത്തോടെയാണ് മാതാപിതാക്കളും എത്തിച്ചേർന്നത്. സഹപാഠികളെ എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ ഗ്രൂപ്പ് ഫോട്ടോയെടുത്തു. ഗ്രാജുവേഷൻ സെറിമണിയുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. കുട്ടികൾക്ക് ഗ്രാജ്യേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top