Latest News

കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട് മലയാളികൾക്ക് അർജുന പുരസ്കാരം

കണ്ണൂർ: രാജ്യത്തെ ഉയർന്ന കായിക ബഹുമതികളിലൊന്നായ അർജുന പുരസ്കാരം രണ്ട് മലയാളി കായികതാരങ്ങൾക്ക്. കണ്ണൂർ പുളിങ്ങോം സ്വദേശിനിയായ ബാഡ്മിന്റൺ താരം ട്രീസ ജോളിക്കും പാലക്കാട് സ്വദേശിയായ അത്ലറ്റ് മുഹമ്മദ് അജ്മലിനുമാണ് ഈ വർഷത്തെ അർജുന അവാർഡ് പ്രഖ്യാപിച്ചത്. ബാഡ്മിന്റൺ കോർട്ടിൽ ഇന്ത്യക്കായി കൈവരിച്ച മികച്ച നേട്ടങ്ങളാണ് ട്രീസ ജോളിയെ അവാർഡിന് അർഹയാക്കിയത്. അത്ലറ്റിക്സിലെ മികച്ച പ്രകടനത്തിനാണ് മുഹമ്മദ് അജ്മലിന് പുരസ്കാരം ലഭിച്ചത്. കേരളത്തിന്റെ കായിക മേഖലയ്ക്ക് വൻ അഭിമാന നിമിഷമാണ് ഈ അംഗീകാരം നൽകിയിരിക്കുന്നത്. ഇരുവരുടെയും അവാർഡ് […]

കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട് മലയാളികൾക്ക് അർജുന പുരസ്കാരം Read More »

ഓണക്കാലത്തും സ്വർണവില ഉയർന്നുതന്നെ; സമീപകാലത്തെ ഏറ്റവും വലിയ വിലയിൽ സ്വർണമെത്തി

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. ഒരു പവന് 160 രൂപയാണ് കൂടിയത്. ₹1,14,320 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 14290 രൂപയാണ് വിപണിവില. 22 കാരറ്റ് സ്വർണത്തിനും വില കൂടിയിട്ടുണ്ട്. ഗ്രാമിന് 23 രൂപയാണ് വർധിച്ചത്. ₹15,589 രൂപയാണ് വിപണിവില. പവന് 184 രൂപയാണ് കൂടിയത്. 1,24,712 രൂപയാണ് വിപണിവില. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില ഉയർന്നുകൊണ്ടേ ഇരിക്കുകയാണ്. ഇന്നലെ മാത്രം സ്വർണവില 400 രൂപയാണ് വർധിച്ചത്. 1,14,000 കടക്കുകയും ചെയ്തു.

ഓണക്കാലത്തും സ്വർണവില ഉയർന്നുതന്നെ; സമീപകാലത്തെ ഏറ്റവും വലിയ വിലയിൽ സ്വർണമെത്തി Read More »

വികസനത്തിന്റെ അടുത്തഘട്ടം; വിഴിഞ്ഞം എക്സിം ഇന്ന് ഉദ്ഘാടനം ചെയ്യും, മിഷൻ സമുദ്രയ്ക്കും തുടക്കമാകും

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നിന്നുള്ള കയറ്റിറക്കുമതിക്ക് ഇന്ന് തുടക്കമാവും. കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ രാവിലെ 10.45ന് മുഖ്യമന്ത്രി വി.ഡി.സതീശൻ കയറ്റിറക്കുമതി ഉദ്ഘാടനം ചെയ്യും. ആദ്യ കണ്ടെയ്നർ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. നിലമേൽ കേന്ദ്രമായുള്ള ഭക്ഷ്യോൽപാദന കമ്പനിയുടെ കണ്ടെയ്‌നറാണ് ആദ്യ കയറ്റുമതി ചെയ്യുന്നത്. വി ഡി സതീശൻ സർക്കാർ പ്രഖ്യാപിച്ച മിഷൻ സമുദ്രയ്ക്കും ഇന്ന് വിഴിഞ്ഞത്ത് തുടക്കമാവുംവിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്ന് കയറ്റുമതി ഇറക്കുമതി പ്രക്രിയ തുടങ്ങുന്നതോടെ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളുടെ ഗേറ്റ് വേയായി

വികസനത്തിന്റെ അടുത്തഘട്ടം; വിഴിഞ്ഞം എക്സിം ഇന്ന് ഉദ്ഘാടനം ചെയ്യും, മിഷൻ സമുദ്രയ്ക്കും തുടക്കമാകും Read More »

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; നാളെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. യെല്ലോ അലേർട്ടാണ് ഈ ജില്ലകളിൽ നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് മാത്രമാണ് സാധ്യത. ഒരു ജില്ലയിലും മുന്നറിയിപ്പ് നൽകിയിട്ടില്ല. അടുത്ത മൂന്ന് മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും, പത്തനംതിട്ട, ആലപ്പുഴ,

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; നാളെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് Read More »

അരുണാചൽ പ്രദേശിലെ മിന്നൽ പ്രളയം: കാണാതായ ഇന്ത്യൻ തിരച്ചിൽ തുടരുന്നു സൈനികർക്കായുള്ള

അരുണാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ കാണാതായ ഇന്ത്യൻ സൈനികർക്കായുള്ള തിരച്ചിൽ തുടരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ദില്ലി: അരുണാചൽ പ്രദേശിലെ ദിബാങ് വാലിയിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ അഞ്ച് ഇന്ത്യൻ സൈനികർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. മിലിട്ടറി ക്യാമ്പിലെ രണ്ട് താൽക്കാലിക ഷെൽട്ടറുകൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതിനെത്തുടർന്ന് കാണാതായ 3 സൈനികർക്കായി കരസേന, ഐടിബിപി, എൻഡിആർഎഫ്, എസ്‌ഡിആർഎഫ് എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അതേസമയം,

അരുണാചൽ പ്രദേശിലെ മിന്നൽ പ്രളയം: കാണാതായ ഇന്ത്യൻ തിരച്ചിൽ തുടരുന്നു സൈനികർക്കായുള്ള Read More »

വിവാഹ മോചനത്തിനു കേസുകൊടുത്ത വിരോധം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; തടയുന്നതിനിടയിൽ ഭാര്യാമാതാവിനും പൊള്ളലേറ്റു, അക്രമി പൊലീസ് കാവലിൽ ആശുപത്രിയിൽ ചികിത്സയിൽ

പയ്യന്നൂർ: വിവാഹ മോചനത്തിനു കേസുകൊടുത്ത വിരോധത്തിലാണെന്നു പറയുന്നു, ഭാര്യയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമം. അക്രമം തടയുന്നതിനിടയിൽ ഭാര്യാ മാതാവിനും പൊള്ളലേറ്റു. കരിവെള്ളൂർ കൂക്കാനം, മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ പി പ്രജിഷ (37), മാതാവ് പത്മിനി (56)എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രജുഷയുടെ നില അതീവ ഗുരുതരമാണ്. അക്രമത്തിനിടയിൽ പൊള്ളലേറ്റ പ്രജുഷയുടെ ഭർത്താവ് കണ്ണൂർ, സാമിമുക്ക് സ്വദേശി സനലിനെ പൊലീസ് കാവലിൽ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ (ഞായർ) രാത്രി 10

വിവാഹ മോചനത്തിനു കേസുകൊടുത്ത വിരോധം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; തടയുന്നതിനിടയിൽ ഭാര്യാമാതാവിനും പൊള്ളലേറ്റു, അക്രമി പൊലീസ് കാവലിൽ ആശുപത്രിയിൽ ചികിത്സയിൽ Read More »

ഓണക്കാലത്തെ ചെലവ്; 2200 കോടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഓണക്കാലത്തെ ചെലവിനായി 2200 കോടി രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാർ. ശമ്പളം, പെൻഷൻ, ക്ഷേമ ആനുകൂല്യങ്ങൾ, ബോണസ്, ഉത്സവബത്ത എന്നിവക്കായി പതിനായിരം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതോടെ യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള കടമെടുപ്പ് 14,400 കോടി രൂപയാകും. സർക്കാരിന് ഏപ്രിൽ മുതൽ ഡിസംബർ വരെ 23,000 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രം നൽകിയിരിക്കുന്നത്. കടപ്പത്ര ലേലം ചൊവ്വാഴ്ച നടത്താനാണ് തീരുമാനം.4500 രൂപയാണ് ഇത്തവണ സർക്കാർ ജീവനക്കാരുടെ ഓണം ബോണസ്. ബോണസിന്

ഓണക്കാലത്തെ ചെലവ്; 2200 കോടി കടമെടുക്കാൻ സംസ്ഥാന സർക്കാർ Read More »

എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി കുടുങ്ങി; പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു

ഫുക്കറ്റ്-ദില്ലി വിമാനത്തിലെ പൈലറ്റ് മയക്കുമരുന്ന് ഉപയോഗിച്ച സംഭവത്തിന് പിന്നാലെ എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു. എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന ഏർപ്പെടുത്തിയതോടെയാണ് പുതിയ കണ്ടെത്തൽ. ഇത് വ്യോമയാന മേഖലയിലെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നു. ദില്ലി: ഫുക്കറ്റിൽ നിന്നും ദില്ലിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത് പൊടുന്നനെ 300 അടി താഴ്ചയിലേക്ക് വീണ സംഭവത്തിൽ വിമാനക്കമ്പനിയിൽ നടത്തിയ പരിശോധനകളിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക

എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി കുടുങ്ങി; പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു Read More »

മോഹൻലാൽ ചിത്രം അതിമനോഹരത്തിന്റെ ഷൂട്ടിംഗ് സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

മോഹൻലാൽ ചിത്രം അതിമനോഹരത്തിന്റെ ഷൂട്ടിംഗ് സന്നിധാനത്ത് നടക്കില്ല. ഷൂട്ടിംഗിന് വനംവകുപ്പ് അനുമതി നിഷേധിച്ചു. ഏറ്റവും പുതിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് നടപടി. ക്ഷേത്ര ഉൾപ്പെടുന്ന ഭാഗം പെരിയാർ കടുവ സങ്കേതത്തിലാണ്. എന്നാൽ പമ്പ വരെയുള്ള റാന്നി വനം വകുപ്പ് ഡിവിഷൻ ഭാഗത്ത് അനുമതി നൽകിയിട്ടുണ്ട് അവിടങ്ങളിൽ നാളെ ഷൂട്ടിംഗ് നടക്കും. മോഹൻലാൽ ചിത്രത്തിന് ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നു. തരുൺ മൂർത്തിയാണ് ചിത്രത്തിൻ്റെ സംവിധാനം. മീര ജാസ്മിൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ലൗലജൻ എന്ന

മോഹൻലാൽ ചിത്രം അതിമനോഹരത്തിന്റെ ഷൂട്ടിംഗ് സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു Read More »

ഗർഭകാലത്ത് പൊലീസ് ഉദ്യോഗസ്ഥകൾക്ക് യൂണിഫോമിൽ ഇളവ്

തിരുവനന്തപുരം: ഗർഭകാലത്ത് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുമ്പോൾ വനിതാ പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് യൂണിഫോം ചട്ടങ്ങളിൽ ഇളവ് അനുവദിച്ച് കേരള പൊലീസ്. ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇനി കാക്കി സൽവാർ കമീസും ഷാളും ചെരുപ്പും ധരിച്ച് ഔദ്യോഗിക ചുമതല നിർവഹിക്കാം. ഐജി ഹർഷിത അട്ടല്ലൂരിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ആവശ്യമുള്ളവർക്ക് ഈ യൂണിഫോം ധരിക്കാമെന്നും നിർബന്ധമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഗർഭകാലത്ത് നിലവിലെ യൂണിഫോം ധരിച്ച് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിലെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് പുതിയ

ഗർഭകാലത്ത് പൊലീസ് ഉദ്യോഗസ്ഥകൾക്ക് യൂണിഫോമിൽ ഇളവ് Read More »

Scroll to Top