Latest News

തിരുവല്ലയിൽ ഒന്നര വയസ്സുകാരിയുടെ വായ പൊത്തിപിടിച്ച് സഹോദരിയെ പീഡിപ്പിച്ചു; പ്രതികളെ പിടികൂടി നാട്ടുകാർ

പത്തനംതിട്ട തിരുവല്ല കുറ്റൂരിൽ 14 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടു പേർ അറസ്‌റ്റിൽ. ഇതര സംസ്‌ഥാന തൊഴിലാളിയുടെ 14 വയസുള്ള മകളാണ് പീഡനത്തിനിരയായത്. ബംഗാൾ സ്വദേശികളായ പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയതായി പൊലീസ് അറിയിച്ചു.അച്ഛനും അമ്മയും ജോലിക്ക് പോയപ്പോൾ പ്രതികൾ വീടിനുള്ളിൽ അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഒന്നര വയസ്സുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷമാണ് 14കാരിയെ പീഡിപ്പിച്ചത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

തിരുവല്ലയിൽ ഒന്നര വയസ്സുകാരിയുടെ വായ പൊത്തിപിടിച്ച് സഹോദരിയെ പീഡിപ്പിച്ചു; പ്രതികളെ പിടികൂടി നാട്ടുകാർ Read More »

കുഞ്ഞിനോട് ക്രൂരത! നാലു വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

കൊച്ചി: നാല് വയസ്സുകാരിക്ക് നേരെ അമ്മയുടെ ക്രൂരപീഡനം. കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളലേൽപ്പിച്ച സംഭവത്തിൽ കാട്ടിത്തറ സ്വദേശിനിയായ അമ്മയെ മരട് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഉൾപ്പെടെയാണ് പൊള്ളലേറ്റത്. കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ ശ്രദ്ധയിൽപ്പെട്ട സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്ത‌ത്‌. അമ്മ സ്ഥിരമായി കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. “അമ്മ സ്ഥിരമായി എന്നെ മർദിക്കുമായിരുന്നു,” എന്ന് കുട്ടി തന്നെയാണ് അധ്യാപകരോട് പറഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും

കുഞ്ഞിനോട് ക്രൂരത! നാലു വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു Read More »

ആന്റിബയോട്ടിക് മരുന്നുകള്‍: സംസ്ഥാനത്ത് എ എം ആര്‍ അവബോധ വാരം ഇന്ന് മുതല്‍

ഇപ്പോള്‍ പ്രവര്‍ത്തിക്കുക; വര്‍ത്തമാനം സംരക്ഷിച്ചാല്‍, ഭാവി സുരക്ഷിതമാകും’ (Act Now: Protect Our Present, Secure Our Future) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗത്തിനെതിരെ ഇപ്പോള്‍ തന്നെ നടപടി സ്വീകരിച്ചാല്‍ ഭാവി ആരോഗ്യകരമാക്കാം എന്ന ആശയമാണ് ഇതിലൂടെ നല്‍കുന്നത്. ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലം ഉണ്ടാകുന്ന ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജിച്ച അണുബാധകളെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയാണ് ഈ വാരാചരണത്തിന്റെ ലക്ഷ്യം. ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം മൂലം അപകടകാരികളായ ബാക്ടീരിയകള്‍ ശക്തിപ്രാപിക്കുകയും

ആന്റിബയോട്ടിക് മരുന്നുകള്‍: സംസ്ഥാനത്ത് എ എം ആര്‍ അവബോധ വാരം ഇന്ന് മുതല്‍ Read More »

കാസർഗോഡ് ജില്ലാ കാരം ചാമ്പ്യൻഷിപ്പ് ജി.യു. പി.എസ് ചെമ്മനാട് വെസ്റ്റ് ജേതാക്കൾ

നീലേശ്വരം: കാസർഗോഡ് ജില്ലാ കാരം അസോസിയേഷൻ സംഘടിപ്പിച്ച കേഡറ്റ് . സബ് ജൂനിയർ, ജൂനീയർ, യൂത്ത്, വിഭാഗം ജില്ലാ തല കാരം ചാമ്പ്യൻഷിപ്പ് സംസ്ഥാന കാരം അസോസിയേഷൻ വൈസ് പ്രസിഡണ്ട് പ്രൊഫ: കെ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.പ്രഭാകരൻ മാസ്റ്റർ മുഖ്യാതിഥിയായി ഹോസ്ദുർഗ്ഗ് ബി.ആർ.സി അധ്യാപിക സുപർണ്ണ അധ്യക്ഷത വഹിച്ചു. മനോജ് പള്ളിക്കര സ്വാഗതവും സുരേഷ് ഓർച്ച നന്ദിയും പറഞ്ഞു. 34 പോയിന്റുമായി ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് ഒന്നാം സ്ഥാനവും

കാസർഗോഡ് ജില്ലാ കാരം ചാമ്പ്യൻഷിപ്പ് ജി.യു. പി.എസ് ചെമ്മനാട് വെസ്റ്റ് ജേതാക്കൾ Read More »

ബി എൽ ഒ യുടെ ആത്മഹത്യ.. അധ്യാപകരും ജീവനക്കാരും മാര്‍ച്ച് നടത്തി

കാസർഗോഡ് :തീവ്ര വോട്ടർപട്ടിക പരിഷ്കരണം SIR മാറ്റി വെക്കുക, SIR ന്റെ പേരിൽ ബിഎൽഒ മാരുടെ മേൽ അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് അക്ഷൻ കൗൺസിൽ – സമരസമിതി യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ജോലി ഭാരത്തെ തുടർന്ന് കണ്ണൂർ,പയ്യന്നൂർ നിയോജക മണ്ഡലം 18-ാം നമ്പർ ഏറ്റുകുടുക്ക ബൂത്തിലെ ബൂത്ത്‌ ലെവൽ ഓഫീസറും കുന്നരു എ യു പി സ്കൂളിലെ ഓഫീസ് അറ്റൻഡൻ്റുമായ ശ്രീ.

ബി എൽ ഒ യുടെ ആത്മഹത്യ.. അധ്യാപകരും ജീവനക്കാരും മാര്‍ച്ച് നടത്തി Read More »

സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ജീവനൊടുക്കിയ നിലയിൽ

പാലക്കാട്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാ(29)ണ് മരിച്ചത്. തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിയുടെ പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ശിവകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ് ഇദ്ദേഹം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിന് സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച 12-ഓടെ എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിലെ സ്വന്തം വാർഡായ 19-ൽ പാർട്ടി നിശ്ചയിച്ച സ്ഥാനാർഥിയുടെ നാമനിർദേശ പത്രികാസമർപ്പണത്തിൽ പ്രവർത്തകർക്കൊപ്പം

സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ജീവനൊടുക്കിയ നിലയിൽ Read More »

ബംഗ്ലാദേശ് പ്രക്ഷോഭം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

ധാഖ: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യുണൽ ആണ് ശിക്ഷ വിധിച്ചത്. ഹസീന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്തെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഷെയ്ഖ് ഹസീന ഇപ്പോൾ കഴിയുന്നത് ഇന്ത്യയിലാണ്. ശിക്ഷാവിധിക്കു പിന്നാലെ ബംഗ്ലാദേശിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂട്ടക്കൊല, വധശ്രമം, മനുഷ്യാവകാശ ലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ബംഗ്ലാദേശ് പ്രക്ഷോഭം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ Read More »

പൊതുയിടത്ത് മലമൂത്ര വിസര്‍ജനം നടത്തേണ്ട ഗതികേടില്‍ അയ്യപ്പഭക്തര്‍, ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍ എവിടെയും എത്തിയില്ല

ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍ എവിടെയും എത്തിയില്ല.പമ്പയില്‍ പൊതുയിടത്ത് മലമൂത്ര വിസര്‍ജനം നടത്തേണ്ട ഗതികേടിലാണ് അയ്യപ്പഭക്തര്‍. ബയോ ടോയ്ലറ്റുകള്‍ ഉള്‍പ്പെടെ ക്രമീകരിക്കുന്നതില്‍ വീഴ്ച സംഭവിച്ചു. ബയോ ടോയ്‌ലറ്റിനുള്ള സാമഗ്രികള്‍ കൊണ്ടുവന്നെങ്കിലും ഇതുവരെ സജ്ജീകരിച്ചില്ല. പണം കൊടുത്തു ഉപയോഗിക്കാന്‍ ആകുന്ന ശുചിമുറകളും പൂര്‍ണ്ണമായി ഒരുങ്ങിയില്ല. പ്രവര്‍ത്തിക്കുന്നവയില്‍ വന്‍തിരക്കും. ഭക്തര്‍ക്ക് ആവശ്യത്തിന് ശൗചാലയങ്ങള്‍ ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശവും നടപ്പായിട്ടില്ല. അതേസമയം ശബരിമലയുടെ ഖ്യാതി ഇല്ലാതാക്കാന്‍ ഒരു ഗൂഡസംഘം പ്രവര്‍ത്തിക്കുന്നുവെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. ദുഷ്ടലാക്കുള്ള ഇത്തരക്കാരെ പുറത്താക്കണം. മുമ്പ്

പൊതുയിടത്ത് മലമൂത്ര വിസര്‍ജനം നടത്തേണ്ട ഗതികേടില്‍ അയ്യപ്പഭക്തര്‍, ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍ എവിടെയും എത്തിയില്ല Read More »

കണ്ണിൽ അസഹ്യമായ ചൊറിച്ചിലും വേദനയും ; യുവതിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളത്തിലുള്ള ജീവനുള്ള വിര

കോഴിക്കോട് : കണ്ണിൽ അസഹ്യമായ ചൊറിച്ചിലും വേദനയുമായി വന്ന 43 കാരിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളത്തിലുള്ള ജീവനുള്ള വിര. കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിലെ ഒ.പി പരിശോധനയ്ക്കിടെയാണ് കണ്ണിൽ നിന്നും ജീവനോടെ വിരയെ പുറത്തെടുത്തത്. വെസ്റ്റ്ഹിൽ സ്വദേശിനിയായ യുവതിക്ക് കഴിഞ്ഞ 2 ദിവസം മുമ്പ് മാത്രമാണ് അസ്വസ്ഥത തുടങ്ങിയത്. ഉടനെ മറ്റൊരു ആശുപത്രിയിൽ ചികിത്സ നടത്തി വീട്ടിലേക്ക് മടങ്ങിയെങ്കിലും, ഇന്നലെ അസ്വസ്ഥത സഹിക്കാതെ വന്നപ്പോഴാണ് കോംട്രസ്റ്റ് ആശുപത്രിയിൽ എത്തിയത്. സീനിയർ സർജൻ

കണ്ണിൽ അസഹ്യമായ ചൊറിച്ചിലും വേദനയും ; യുവതിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളത്തിലുള്ള ജീവനുള്ള വിര Read More »

സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് കത്തിയമർന്ന് 42 ഹൈദരാബാദ് സ്വദേശികൾ മരിച്ചു

മക്ക:മദീനയിൽ ഉംറ ബസ് കത്തി 42 ഹൈദരാബാദ് സ്വദേശികൾ മരിച്ചു.മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. 43 ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്.മരിച്ചവരിൽ 20 സ്ത്രീകളും 11 പേർ പത്ത് വയസ്സിന് താഴെയുള്ള കുട്ടികളുമാണ്.ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തൽക്ഷണം തീപിടിക്കുകയായിരുന്നു. അപകടത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.രക്ഷപ്പെട്ടയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യൻ സമയം-പുലർച്ചെ 1.30) അപകടം നടന്നത്. മക്കയിലെ തീർഥാടനം പൂർത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം

സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് കത്തിയമർന്ന് 42 ഹൈദരാബാദ് സ്വദേശികൾ മരിച്ചു Read More »

Scroll to Top