Latest News

എറണാകുളത്ത് ലക്ഷങ്ങൾ വിലയുള്ള പോത്തുകളെ മോഷ്‌ടിച്ച് കടത്തി; പ്രതി പിടിയിൽ; പോത്തുകളെ കൊണ്ടുപോയ വാഹന ഉടമകളും പ്രതികളാകുമെന്ന് പൊലീസ്

ലക്ഷങ്ങൾ വില വരുന്ന പോത്തുകളെയാണ് മോഷ്‌ടിച്ചത്. മോഷണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉടമകളും കേസിൽ പ്രതിയാകുമെന്ന് പൊലീസ് പറണ പറഞ്ഞു. കൊച്ചി: പോത്തുകളെ മോഷ്‌ടിച്ച യുവാവ് അറസ്റ്റിലായി. ചാലക്കുടി എലിഞ്ഞിപ്ര കാട്ടിലെ പറമ്പിൽ വീട്ടിൽ നിർമ്മൽ (40) നെയാണ് പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്‌തത്‌. പുത്തൻവേലിക്കര താഴഞ്ചിറ പാടത്ത് നിന്നും മൂന്ന് പോത്തുകളെയും ബസാർ ഭാഗത്ത് നിന്ന് മൂന്ന് പോത്തുകളെയും കരിമ്പാടം ഭാഗത്ത് നിന്ന് ഒരു പോത്തിനെയും ആണ് മോഷ്‌ടിച്ച് കടത്തി കൊണ്ടുപോയത്.ലക്ഷങ്ങൾ വില വരുന്ന പോത്തുകളെയാണ് മോഷ്‌ടിച്ചത്‌. […]

എറണാകുളത്ത് ലക്ഷങ്ങൾ വിലയുള്ള പോത്തുകളെ മോഷ്‌ടിച്ച് കടത്തി; പ്രതി പിടിയിൽ; പോത്തുകളെ കൊണ്ടുപോയ വാഹന ഉടമകളും പ്രതികളാകുമെന്ന് പൊലീസ് Read More »

ബിവറേജസ് കോർപ്പറേഷൻ നഷ്‌ടത്തിൽ; കാരണം കഴിഞ്ഞ സർക്കാരിന്റെ നയം: എം ലിജു

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ നഷ്‌ടത്തിലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. കഴിഞ്ഞ സർക്കാരിൻ്റെ നയമാണ് അതിന് കാരണമെന്നും ബെവ്കോയെ പ്രൊഫഷനലൈസ് ചെയ്യാൻ തീരുമാനിച്ചുവെന്നും ലിജു പറഞ്ഞു. ‘ഇപ്പോഴല്ല ബെവ്കോ നഷ്‌ടത്തിലായത്. കഴിഞ്ഞ സർക്കാരിന്റെ തീരുമാനം കൊണ്ടാണ് നഷ്‌ടത്തിലായത്. ബെവ്കോയുടെ ഉൽപ്പാദനവും വിൽപ്പനയും വർധിച്ചു. എന്നാൽ അഞ്ച് പൈസയായിരുന്ന ഗ്യാലനേജ് ഫീസ് പത്ത് രൂപയായി ഉയർത്തിയതോടെ 400 കോടി രൂപയാണ് ബെവ്കോയ്ക്ക് സർക്കാരിന് നൽകേണ്ടി വന്നത്. ഇതോടെ ലാഭവും കഴിഞ്ഞു. റിസർവ് ഫണ്ടിൽ നിന്നും പൈസ എടുത്ത്

ബിവറേജസ് കോർപ്പറേഷൻ നഷ്‌ടത്തിൽ; കാരണം കഴിഞ്ഞ സർക്കാരിന്റെ നയം: എം ലിജു Read More »

മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ്; എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

ഹൈക്കോടതിയുടെതാണ് ഉത്തരവ്. കേസിലെ നാല് പ്രതികളുടെയും ശിക്ഷ മരവിപ്പിച്ചിട്ടുണ്ട്. താൽക്കാലികമായിട്ടാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. ഓരോരുത്തരും 46,000 രൂപ കെട്ടിവയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കൊച്ചി: മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു. ഹൈക്കോടതിയുടെതാണ് ഉത്തരവ്. കേസിലെ നാല് പ്രതികളുടെയും ശിക്ഷ മരവിപ്പിച്ചിട്ടുണ്ട്. താൽക്കാലികമായിട്ടാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. ഓരോരുത്തരും 46,000 രൂപ കെട്ടിവയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഗീതാനന്ദൻ അടക്കമുള്ള പ്രതികൾ നൽകിയ അപ്പീലിൽ പിന്നീട് വിശദമായി വാദം കേൾക്കും. വിചാരണ

മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ്; എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു Read More »

വിദ്യാർത്ഥിനിക്ക് നേരെ അതിഥി തൊഴിലാളിയുടെ അതിക്രമം; ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്ത് പഴയങ്ങാടി പോലീസ്

പഴയങ്ങാടി: മാടായി പാറയിൽ വെച്ച് വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം നടത്തിയ അതിഥി തൊഴിലാളിയെ പഴയങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു. ഒഡീഷ സ്വദേശിയായ കിരൺ സിങ്കു (20) വിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്ന് (ഓഗസ്റ്റ് 21) മാടായി പാറയിൽ വെച്ചായിരുന്നു സംഭവം. ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന വിദ്യാർത്ഥിനിയെ ലഹരിയിലായിരുന്ന പ്രതി ബലമായി കയറിപ്പിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹപാഠികൾ തടഞ്ഞതിനെ തുടർന്നാണ് യുവാവിനെ മാറ്റിനിർത്താൻ സാധിച്ചത്. സംഭവത്തിൽ വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിദ്യാർത്ഥിനിക്ക് നേരെ അതിഥി തൊഴിലാളിയുടെ അതിക്രമം; ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്ത് പഴയങ്ങാടി പോലീസ് Read More »

കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി; സംഭവം കൊണ്ടോട്ടിയിൽ

മലപ്പുറം എക്സൈസ് ആൻ്റി നർകോട്ടിക് സ്ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു നടത്തിയ പരിശോധനയിൽ കോളജ് ഗ്രൗണ്ടിന് സമീപം പാർക്ക് ചെയ്തതിരുന്ന കാറിൽ നിന്ന് ഒരു ഗ്രാം മാരക രാസലഹരിയായ മേതാംഫെറ്റാമിൻ പിടികൂടി. ജില്ലയിലെ കോളജുകളിൽ ഓണാഘോഷം നടക്കുന്നതിനാൽ എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.കോളജ് ഗ്രൗണ്ടിനു സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിന് സമീപം എക്സൈസ് വാഹനം എത്തിയപ്പോൾ വാഹനത്തിലുണ്ടായിരുന്ന മൂന്ന് രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികൾ ഇറങ്ങി ഓടുന്നത് ശ്രദ്ധയിൽപെട്ട് വാഹനം പരിശോധിച്ചപ്പോഴാണ് കാറിൽ നിന്ന് രാസലഹരി കണ്ടെത്തിയത്. ഓടിപ്പോയ കണ്ടാലറിയാവുന്ന മൂന്ന്

കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി; സംഭവം കൊണ്ടോട്ടിയിൽ Read More »

MBBS വിദ്യാർത്ഥികൾക്ക് ആശ്വാസം; കേരളത്തിലെ മെഡിക്കൽ പ്രവേശന തീയതി നീട്ടി

തിരുവനന്തപുരം എംബിബിഎസ് വിദ്യാർത്ഥികൾക്ക് ആശ്വാസം. കേരളത്തിലെ മെഡിക്കൽ പ്രവേശന തീയതി നീട്ടി. പ്രവേശന നടപടികൾ 28 മുതൽ സെപ്റ്റംബർ 5 വരെയാണ് നീട്ടിയിരിക്കുന്നത്. ആദ്യ അലോട്ട്മെന്റ്റ് പ്രകാരം വിദ്യാർത്ഥികൾ 23 നും 28നും ഇടയിൽ പ്രവേശനം നേടണമായിരുന്നു.ആവശ്യം ഉന്നയിച്ച് ആരോഗ്യമന്ത്രി കേന്ദ്രത്തിന് കഴിഞ്ഞദിവസം കത്ത് അയച്ചിരുന്നു. എൻട്രൻസ് കമ്മീഷണർ നേരത്തെ ഇറക്കിയ വിജ്ഞാപന പ്രകാരം ആഗസ്റ്റ് 28 വരെയായിരുന്നു പ്രവേശന തീയതി. അഡ്‌മിഷൻ എടുക്കേണ്ട ആറു ദിവസത്തിൽ ബാങ്ക് പ്രവർത്തി ദിനം രണ്ട് ദിവസം മാത്രമാണെന്നതാണ് വിദ്യാർത്ഥികൾക്ക്

MBBS വിദ്യാർത്ഥികൾക്ക് ആശ്വാസം; കേരളത്തിലെ മെഡിക്കൽ പ്രവേശന തീയതി നീട്ടി Read More »

UDF സർക്കാരിന് അപൂർവ പ്രതിസന്ധി; വകുപ്പ് സെക്രട്ടറിമാരെ ഒന്നൊന്നായി വിളിച്ചു വരുത്തി ഹൈക്കോടതി കശുവണ്ടി കോർപ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് സെക്രട്ടറിമാരെ ഹൈക്കോടതി വിളിച്ചുവരുത്തി ശാസിച്ചിരുന്നു

കൊച്ചി: യുഡിഎഫ് സർക്കാരിൽ അത്യപൂർവ്വ പ്രതിസന്ധി. നടപടി ദൂഷ്യത്തിന്റെ പേരിൽ വകുപ്പ് സെക്രട്ടറിമാരായ ഐഎഎസ് ഉദ്യോഗസ്ഥരെ ഹൈക്കോടതി വിളിച്ചുവരുത്തിയതോടെ സർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. നേരത്തെ കശുവണ്ടി കോർപ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് സെക്രട്ടറിമാരെ ഹൈക്കോടതി വിളിച്ചുവരുത്തി ശാസിച്ചിരുന്നു. ഇതിന് പുറമെയാണ് ഇന്ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഹാജരാകേണ്ടി വന്നിരിക്കുന്നത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എസ് ശ്രീജിത്തിന് ഡിജിപി റാങ്കിലേക്ക് സ്ഥാനം കയറ്റം നൽകിയതുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ നടപടി. കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ

UDF സർക്കാരിന് അപൂർവ പ്രതിസന്ധി; വകുപ്പ് സെക്രട്ടറിമാരെ ഒന്നൊന്നായി വിളിച്ചു വരുത്തി ഹൈക്കോടതി കശുവണ്ടി കോർപ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് സെക്രട്ടറിമാരെ ഹൈക്കോടതി വിളിച്ചുവരുത്തി ശാസിച്ചിരുന്നു Read More »

സംസ്ഥാനത്ത് വീണ്ടും ഷിഗല്ല വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ നന്നംകുഴിയിൽ മൂന്നുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 12 ന് കുട്ടിയുടെ കുടുംബം നാഗർകോവിലിൽ ക്ഷേത്ര ദർശനത്തിന് പോയിരുന്നു. വഴിയിൽവെച്ച് ഇവർ റോഡരികിൽ നിന്ന് സർബത്ത് വാങ്ങിക്കുടിച്ചിരുന്നു. ആഗസ്ത് 13ന് രാവിലെ മുതൽ കുട്ടിക്ക് വയറിളക്കവും ഛർദിയുമുണ്ടായി. തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംസ്ഥാനത്ത് വീണ്ടും ഷിഗല്ല വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചു. Read More »

പൊലീസുകാർക്ക് ‘ഓണസമ്മാനം’; ഓണം ഡ്യൂട്ടി ചെയ്യുന്നവരുടെ അലവൻസ് ഇരട്ടിയാക്കി

തിരുവനന്തപുരം: ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ അലവൻസ് ഇരട്ടിയാക്കി സർക്കാർ. 500 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. ഇത്തവണ ഓണം ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ആയിരം രൂപ അലവൻസായി ലഭിക്കും. ഓണ ദിവസം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് മാത്രമാണ് അലവൻസ് ലഭിക്കുക. ആഭ്യന്തര മന്ത്രിയുടെ നിർദേശ പ്രകാരമാണ് നടപടി. അതേസമയം, ഇത്തവണ ഓണത്തിന് ബെവ്കോ ജീവനക്കാർക്കുള്ള ബോണസ് തുകയും വർധിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 2500 രൂപ കൂടുതലാണ് ഈ ഓണത്തിന് നൽകുക. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം

പൊലീസുകാർക്ക് ‘ഓണസമ്മാനം’; ഓണം ഡ്യൂട്ടി ചെയ്യുന്നവരുടെ അലവൻസ് ഇരട്ടിയാക്കി Read More »

കണ്ടാല്‍ ഓക്കാനം വരുന്ന കലാവൈകൃതമാണ് പുലിക്കളിയെന്ന് വി കെ ശ്രീരാമന്‍; ബോഡി ഷെയിമിംഗ് എന്ന് വിമര്‍ശനം

കണ്ടാല്‍ ഓക്കാനം വരുന്ന കലാവൈകൃതമാണ് പുലിക്കളിയെന്ന വി കെ ശ്രീരാമന്റെ വിമര്‍ശനത്തില്‍ പ്രതിഷേധം ശക്തം. വി കെ ശ്രീരാമനെതിരെ ശക്തമായ പ്രതിഷേധവുമായി പുലിക്കളി സംഘങ്ങള്‍ രംഗത്തെത്തി. ശ്രീരാമന്റെ പ്രതികരണം ബോഡി ഷെയിമിംഗ് ആണെന്ന് അയ്യന്തോള്‍ പുലിക്കളി ദേശം അഭിപ്രായപ്പെട്ടു. കൊടുങ്ങല്ലൂര്‍ ഭരണിയിലെ പാട്ടിനെക്കുറിച്ചും ഇത്തരത്തില്‍ രണ്ട് നിലപാടുണ്ടല്ലോയെന്നും പുലിക്കളിക്കെതിരെ നടത്തിയത് ബോഡി ഷെയിമിംഗ് ആണെന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പുലിക്കളി പലര്‍ക്കും ജീവിതമാര്‍ഗമാണ്. സിനിമയില്‍ അശ്ലീലം പറഞ്ഞും ചെയ്തും ജീവിക്കുന്നവരെ കാണുമ്പോള്‍ താങ്കള്‍ക്ക് മനംപുരട്ടല്‍ ഉണ്ടാകാറുണ്ടോയെന്നും ചോദ്യം

കണ്ടാല്‍ ഓക്കാനം വരുന്ന കലാവൈകൃതമാണ് പുലിക്കളിയെന്ന് വി കെ ശ്രീരാമന്‍; ബോഡി ഷെയിമിംഗ് എന്ന് വിമര്‍ശനം Read More »

Scroll to Top