എറണാകുളത്ത് ലക്ഷങ്ങൾ വിലയുള്ള പോത്തുകളെ മോഷ്‌ടിച്ച് കടത്തി; പ്രതി പിടിയിൽ; പോത്തുകളെ കൊണ്ടുപോയ വാഹന ഉടമകളും പ്രതികളാകുമെന്ന് പൊലീസ്

ലക്ഷങ്ങൾ വില വരുന്ന പോത്തുകളെയാണ് മോഷ്‌ടിച്ചത്. മോഷണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉടമകളും കേസിൽ പ്രതിയാകുമെന്ന് പൊലീസ് പറണ പറഞ്ഞു.
കൊച്ചി: പോത്തുകളെ മോഷ്‌ടിച്ച യുവാവ് അറസ്റ്റിലായി. ചാലക്കുടി എലിഞ്ഞിപ്ര കാട്ടിലെ പറമ്പിൽ വീട്ടിൽ നിർമ്മൽ (40) നെയാണ് പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്‌തത്‌. പുത്തൻവേലിക്കര താഴഞ്ചിറ പാടത്ത് നിന്നും മൂന്ന് പോത്തുകളെയും ബസാർ ഭാഗത്ത് നിന്ന് മൂന്ന് പോത്തുകളെയും കരിമ്പാടം ഭാഗത്ത് നിന്ന് ഒരു പോത്തിനെയും ആണ് മോഷ്‌ടിച്ച് കടത്തി കൊണ്ടുപോയത്.ലക്ഷങ്ങൾ വില വരുന്ന പോത്തുകളെയാണ് മോഷ്‌ടിച്ചത്‌. മോഷണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉടമകളും കേസിൽ പ്രതിയാകുമെന്ന് പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ എസ്ഐ മാരായ അനീഷ്, മനോജ് കുമാർ, ഗോപി,സീനിയർ സിപിഒ ലിഗിൽ ജോസ്, സിപിഒമാരായ സനൽ, വിനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top