പട്ടാപ്പകൽ കോളേജിനകത്ത് പാഞ്ഞുകയറി കാട്ടുപന്നി; ആക്രമണത്തിൽ നിന്നും അധ്യാപകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: പട്ടാപ്പകൽ കോളേജിനകത്ത് പാഞ്ഞുകയറി കാട്ടുപന്നിയുടെ ആക്രമണം. കോഴിക്കോട് ബാലുശ്ശേരി സംസ്കൃത കോളേജിൽ കഴിഞ്ഞ ദിവസമാണ് ഭയാനകമായ സംഭവം നടന്നത്. ആക്രമണത്തിൽ നിന്ന് അധ്യാപകനായ മനോജ് കുമാർ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. വിദ്യാർത്ഥികളാരും ഈ സമയം പുറത്തില്ലാതിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി. തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെയാണ് കോളേജ് കോംപൗണ്ടിനകത്ത് കാട്ടുപന്നി പ്രവേശിച്ചത്. ഈ സമയം അധ്യാപകനായ മനോജ് കുമാർ ലൈബ്രറിയിൽ നിന്നും ഓഫീസിലേക്ക് വരാന്തയിലൂടെ നടന്നു വരികയായിരുന്നു. അധ്യാപകനെ കണ്ടതോടെ പന്നി പാഞ്ഞടുത്തു. ഇത് കാണാനിടയായ അധ്യാപകൻ […]









