Latest News

‘നിപ്പ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച; ജാഗ്രതയില്ല; എങ്ങനെ പ്രവർത്തിക്കണമെന്ന് മുൻപ് കണ്ടതാണ്’

കോഴിക്കോട് നിപ്പ രോഗബാധ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച‌ സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വളരെ ഗൗരവമേറിയതാണ് നിപ്പ. അത് ആ ഗൗരവത്തിൽ കൈകാര്യം ചെയ്യുന്നുണ്ടോ എന്നതിൽ സംശയമുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. “ഡോക്ടർമാരകുടെ ഇടപെടലിനെ പറ്റിയല്ല പറയുന്നത്. ഇക്കാര്യതതിൽ ആരോഗ്യ മേഖലയെ ആകെ സജജ്ജമാക്കാനും അതിൻ്റെ ഭാഗമായി ഇടപെടൽ നടത്താനും ആരോഗ്യവകുപ്പും സർക്കാരും മുൻകരുതൽ എടുക്കേണ്ടതുണ്ട്. എന്നാൽ നിർഭാഗ്യവശാൽ അത്തരമൊരു മുൻകൈ ഇവിടെ കാണുന്നില്ല. കേരളത്തിൽ അടുത്തകാലത്തുണ്ടായ ആരോഗ്യമന്ത്രിമാരൊന്നും മെഡിക്കൽ ബിരുദധാരികളല്ല. പക്ഷേ, ഏറ്റവും […]

‘നിപ്പ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച; ജാഗ്രതയില്ല; എങ്ങനെ പ്രവർത്തിക്കണമെന്ന് മുൻപ് കണ്ടതാണ്’ Read More »

മുതിർന്ന മാധ്യമപ്രവർത്തകൻ വി.എൻ അൻസൽ അന്തരിച്ചു

കണ്ണൂർ: കേരള പത്രപ്രവർത്തക യൂണിയൻ ആദ്യകാല സംസ്ഥാന ഭാരവാഹിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ വി.എൻ അൻസൽ (59) നിര്യാതനായി. കണ്ണൂർ സിറ്റി കുറുവ സ്വദേശിയാണ്. ചന്ദ്രിക, മെട്രോ, ലുക്ക് തുടങ്ങിയ പ്രമുഖ പത്രങ്ങളിൽ ദീർഘകാലം ലേഖകനായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വളപട്ടണം കീരിയാട്ടെ പരേതനായ കെ.എൽ അബ്ദുസലാമിന്റെയും വി.എൻ സുബൈദയുടെയും മകനാണ്. ഇന്ന് വൈകീട്ട് 4 മണിയോടെ അദ്ദേഹത്തിന്റെ മൃതദേഹം കുരുവയിലെ വസതിയിൽ എത്തിക്കുമെന്നാണ് വിവരങ്ങൾ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ മാധ്യമപ്രവർത്തകരും പ്രാദേശിക സമൂഹവും അനുശോചനം രേഖപ്പെടുത്തി.

മുതിർന്ന മാധ്യമപ്രവർത്തകൻ വി.എൻ അൻസൽ അന്തരിച്ചു Read More »

പിലാത്തറ സ്വർണ്ണക്കവർച്ച: അഞ്ചാം പീടിക സ്വദേശി പിടിയിൽ

പിലാത്തറ: പിലാത്തറയിൽ നടന്ന സ്വർണ്ണക്കവർച്ചാ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം പീടിക സ്വദേശിയായ സനു സന്തോഷ് ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂൺ രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കവർച്ച ചെയ്ത സ്വർണ്ണം കണ്ടെത്താനും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് ഉറപ്പുവരുത്താനുമായി പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന്

പിലാത്തറ സ്വർണ്ണക്കവർച്ച: അഞ്ചാം പീടിക സ്വദേശി പിടിയിൽ Read More »

കണ്ണൂരിൽ കള്ളനോട്ട്

കണ്ണൂരിൽ കള്ളനോട്ട് ബാങ്കിൽ നിക്ഷേപിക്കാനെത്തിച്ച പണത്തിലാണ് കള്ളനോട്ടുകൾ കണ്ടെത്തിയത് ഏച്ചൂർ സ്വദേശിനി കൊണ്ടുവന്ന കറൻസിയിലാണ് 500 ൻ്റെ 8 കള്ളനോട്ടുകൾ ലഭിച്ചത് കണ്ണൂർ എച്ച്ഡിഎഫ്‌സി ബാങ്ക് മനേജറുടെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു  

കണ്ണൂരിൽ കള്ളനോട്ട് Read More »

തൂങ്ങി മരിച്ച നിലയില്‍

കോട്ടയം പാല സ്വദേശിനിയെ രാമന്തളി വില്ലേജ് ഓഫീസ് റോഡില്‍ മകന്റെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാല ചിറ്റാനിപ്പാറയില്‍ വിലാസിനി(73) യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീടിന്റെ മുകളിലെ നിലയിലെ കിടപ്പു മുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഭര്‍ത്താവ് :പരേതനായ കരുണാകരന്‍ മക്കള്‍ :അജിമോന്‍ , അജിത,ബിജി മരുമക്കള്‍: ചിത്ര ,ഷാജി, അജിത സഹോദരങ്ങള്‍: പ്രകാശ്, ബാബു പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി

തൂങ്ങി മരിച്ച നിലയില്‍ Read More »

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ മുന്നറിയിപ്പ്, കണ്ണൂരിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂരിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതൽ മഴ കുറയും. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. കള്ളക്കടൽ ജാഗ്രതാ നിർദ്ദേശവും കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ മുന്നറിയിപ്പ്, കണ്ണൂരിൽ അതിശക്തമായ മഴയ്ക്ക് സാധ്യത Read More »

അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യ: മുഖ്യപ്രതി നോയിഡയിൽ നിന്ന് അറസ്റ്റിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിധിൻരാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് (യു.പി) സ്വദേശിയായ സൗരവ് ആണ് പിടിയിലായത്. ഒരു ടെലി കോളറായ സൗരവ്, നിധിൻരാജിനെയും അദ്ദേഹത്തിന്റെ അധ്യാപികയെയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി, എസ്.ഐ മധുസൂദനൻ, എസ്.ഐ പ്രമോദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം നോയിഡയിൽ എത്തിയാണ് പ്രതിയെ വലയിലാക്കിയത്. കേസിൽ നിർണായക വഴിത്തിരിവായ ഈ

അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യ: മുഖ്യപ്രതി നോയിഡയിൽ നിന്ന് അറസ്റ്റിൽ Read More »

ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചെന്ന് പരാതി; കാസർകോട് 25കാരിക്കെതിരെ കേസ്

കാസർകോട്: 16കാരിയെ പീഡിപ്പിച്ച കേസിൽ 25കാരിക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് മേൽപ്പറമ്പിലാണ് സംഭവം. ഉറങ്ങി കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. കണ്ണൂർ പുളിപ്പറമ്പ സ്വദേശി സ്നേഹ മെർളിനെതിരെയാണ് മേൽപ്പറമ്പ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രതിക്കെതിരെ നേരത്തെയും പോക്സോ കേസുകൾ നിലവിലുണ്ട്.

ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചെന്ന് പരാതി; കാസർകോട് 25കാരിക്കെതിരെ കേസ് Read More »

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്, അനങ്ങാതെ വെള്ളിയും, നിരക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. കഴിഞ്ഞ 3 ദിവസമുള്ള വലിയ പടിയിറക്കത്തിന് ശേഷമാണ് സ്വർണ വില വർധിക്കുന്നത്. ഗ്രാമിന് 270 രൂപയും പവന് 2160 രൂപയുമാണ് വില വരുന്നത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13, 620 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന് നിലവിൽ 1,08, 960 രൂപയാണ് വില വരുന്നത്. ഇന്നലെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,06,800 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ സ്വർണ

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്, അനങ്ങാതെ വെള്ളിയും, നിരക്കുകൾ ഇങ്ങനെ Read More »

നടിയെ ആക്രമിച്ച കേസ് മെമ്മറി കാർഡും പെൻഡ്രൈവും ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡും പെൻഡ്രൈവും ഹൈക്കോടതി വിളിച്ചുവരുത്തും. ഇതുരണ്ടും കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്‌ട്യാ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച സംഭവത്തിലെ തെളിവായ മെമ്മറി കാർഡ് ചോർന്നതുമായി ബന്ധപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട അതിജീവിതയുടെ ഹർജിയിൽ മറുപടി നൽകാൻ പ്രോസിക്യൂഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസ് മെമ്മറി കാർഡും പെൻഡ്രൈവും ഹാജരാക്കണമെന്ന് ഹൈക്കോടതി Read More »

Scroll to Top