Latest News

പയ്യന്നൂർ കോടതിസമുച്ചയം ഉദ്ഘാടനം വൈകിപ്പോയി; ഇനിയും വൈകും!

പയ്യന്നൂർ ആറു വർഷം മുൻപു നിർമാണം തുടങ്ങിയ കോടതി സമുച്ചയത്തിന്റെറെ ഉദ്ഘാടനം അനന്തമായി നീളുന്നു. പുതിയ ട്രാൻസ്ഫോമർ കൂടി ലഭിച്ചാലേ കെട്ടിടം പ്രവർത്തന സജ്‌ജമാകൂ. ഇല്ലെങ്കിൽ പേരിനൊരു ഉദ്ഘാടനം നടത്തി അധികൃതർ തടിതപ്പേണ്ടി വരും. നില കുറച്ച്, ചെലവ് ചുരുക്കി 1962-63 കാലത്ത് നിർമിച്ച മുൻസിഫ് കോടതി കെട്ടിടം പൊളിച്ചുമാറ്റിയാണ് 14 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ 6 നില കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്. 2020 ഫെബ്രുവരി 23ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. നിർമാണവും […]

പയ്യന്നൂർ കോടതിസമുച്ചയം ഉദ്ഘാടനം വൈകിപ്പോയി; ഇനിയും വൈകും! Read More »

സ്വർണവില വീണ്ടും ‘കത്തുന്നു’; കേരളത്തിൽ ഇന്നും വൻ മുന്നേറ്റം, ലക്ഷത്തിലേക്ക് ഇനി വെറും 800ൻ്റെ ദൂരം

സ്വർണവില കേരളത്തിൽ ഒരുലക്ഷം രൂപയ്ക്ക് തൊട്ടടുത്തെത്തി. ഇന്നുച്ചയ്ക്കോ നാളെ രാവിലെയോ പവൻവില ഒരുലക്ഷം രൂപയെന്ന നാഴികക്കല്ല് ഭേദിച്ചേക്കും. രാജ്യാന്തരവില വീണ്ടും ഉഷാറായതിനാൽ സാധ്യത അതിശക്തം. ഇന്നു കേരളത്തിൽ ഗ്രാമിന് 100 രൂപ ഉയർന്ന് 12,400 രൂപയിലെത്തി. പവൻവില 800 രൂപ ഉയർന്ന് 99,200 രൂപയും. രാജ്യാന്തരവില ഔൺസിന് 40 ഡോളർ ഉയർന്ന് 4,394 ഡോളറായി. ഇതാണ് ട്രെൻഡ് എങ്കിൽ സ്വർണവില കുതിക്കാൻ തന്നെയാണ് സാധ്യതയെന്ന് വിപണിയിലുള്ളവർ പറയുന്നു.

സ്വർണവില വീണ്ടും ‘കത്തുന്നു’; കേരളത്തിൽ ഇന്നും വൻ മുന്നേറ്റം, ലക്ഷത്തിലേക്ക് ഇനി വെറും 800ൻ്റെ ദൂരം Read More »

കടംവീട്ടാൻ സമ്മാനകൂപ്പണടിച്ച് നറുക്കെടുപ്പിന് നീക്കം; 1-ാം സമ്മാനം വീടും ഭൂമിയും; കണ്ണൂരിൽ പ്രവാസിക്കെതിരെ കേസ്

കണ്ണൂർ: ബാധ്യത തീർക്കാൻ കൂപ്പൺ വെച്ച് നറുക്കെടുപ്പിനൊരുങ്ങിയ പ്രവാസിക്കെതിരെ കേസ്. കണ്ണൂർ കേളകത്താണ് സംഭവം. ലോട്ടറി നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി അടക്കാത്തോട് സ്വദേശി കാട്ടുപാലം ബെന്നിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 1,500 രൂപയാണ് ഒരു കൂപ്പണിന്റെ നിരക്ക്. ഈ കൂപ്പൺ നറുക്കെടുപ്പിനിടും. 3,300 സ്ക്വയർഫീറ്റ് വീടും ഭൂമിയും സമ്മാനമായി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. 26 സെന്റിൽ ഏഴ് മുറികളും ആറ് ശുചിമുറിയും അടങ്ങുന്ന ഇരുനില വീടാണ് നറുക്കെടുപ്പിനിട്ടത്. രണ്ടാം സമ്മാനമായി യൂസ്‌ഡ് ഥാർ, മൂന്നാം സമ്മാനമായി കാർ, നാലാം സമ്മാനമായി

കടംവീട്ടാൻ സമ്മാനകൂപ്പണടിച്ച് നറുക്കെടുപ്പിന് നീക്കം; 1-ാം സമ്മാനം വീടും ഭൂമിയും; കണ്ണൂരിൽ പ്രവാസിക്കെതിരെ കേസ് Read More »

‘ബന്ധുക്കളുടെ ആവശ്യം അംഗീകരിച്ചു, 10 ലക്ഷം രൂപ നഷ്‌ടപരിഹാരം; മൃതദേഹം സർക്കാർ ചെലവിൽ ഛത്തീസ്‌ഗഡിൽ എത്തിക്കും’

പാലക്കാട്: തൃശൂർ വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ട രാമനാരായണന്റെ ബന്ധുക്കളുമായി നടത്തിയ ചർച്ച വിജയകരം. മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് ആവശ്യം അംഗീകരിച്ചത്. 10 ലക്ഷം രൂപയിൽ കുറയാത്ത തുക നഷ്ടപരിഹാരം നൽകാമെന്നു മന്ത്രി രാജൻ ചർച്ചയിൽ ഉറപ്പ് നൽകി. മൃതദേഹം എംബാം ചെയ്ത ശേഷം ഛത്തീസ്‌ഗഡിലേക്ക് സർക്കാർ ചെലവിൽ എത്തിക്കും. രാമനാരായണൻ്റെ ബന്ധുക്കളെയും വിമാനമാർഗം നാട്ടിലെത്തിക്കും. കേസിൽ ആൾക്കൂട്ട കൊലപാതകം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ഉൾപ്പെടുത്താമെന്നും

‘ബന്ധുക്കളുടെ ആവശ്യം അംഗീകരിച്ചു, 10 ലക്ഷം രൂപ നഷ്‌ടപരിഹാരം; മൃതദേഹം സർക്കാർ ചെലവിൽ ഛത്തീസ്‌ഗഡിൽ എത്തിക്കും’ Read More »

പൊലീസിന് തിരിച്ചടി; നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് തെളിയിക്കാനായില്ല, നടൻ ഡാൻസാഫ്

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസിൽ പൊലീസിന് തിരിച്ചടി. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയിക്കാനായില്ല. ഫോറൻസിക് റിപ്പോർട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കേരളത്തിൽ ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു അത്. ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു. ഹോട്ടൽ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് അന്ന് ഷൈൻ ടോം ചാക്കോയെ മണിക്കൂറുകളോളമാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ

പൊലീസിന് തിരിച്ചടി; നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് തെളിയിക്കാനായില്ല, നടൻ ഡാൻസാഫ് Read More »

സർക്കാരിന്റെ ക്രിസ്‌മസ് സമ്മാനം, 25 രൂപ നിരക്കിൽ 20 കിലോ അരി, 500 രൂപയ്ക്ക് 12 ഇന കിറ്റ്; ജനുവരി മുതൽ വെള്ള, നീല കാർഡുകൾക്ക് ആട്ട ലഭ്യമാകും

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുമെന്ന് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ നോൺ സബ്സിഡി വെളിച്ചെണ്ണയ്ക്ക് 20 രൂപ കുറയ്ക്കും. 329 രൂപയ്ക്ക് ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ സപ്ലൈകോ വഴി നൽകും. നേരെത്തെ നോൺ സബ്‌സിഡി വെളിച്ചെണ്ണക്ക് ഉണ്ടായിരുന്നത് 349 രൂപയായിരുന്നു.സബ്സിഡി വെളിച്ചെണ്ണക്ക് 10 രൂപ കുറയും, 309 രൂപക്ക് നൽകും. വിലവർധനയുടെ ഭാരം ജനങ്ങൾ അനുഭവിക്കാതിരിക്കാനാണ് ഇത്തരം ഫെയറുകൾ നടത്തുന്നത്. ഓണക്കാലത്തെ ഇടപെടൽ കണ്ടതാണ്. 386 കോടിയുടെ വിൽപ്പന സപ്ലൈകോ വഴി ഉണ്ടായി. 6

സർക്കാരിന്റെ ക്രിസ്‌മസ് സമ്മാനം, 25 രൂപ നിരക്കിൽ 20 കിലോ അരി, 500 രൂപയ്ക്ക് 12 ഇന കിറ്റ്; ജനുവരി മുതൽ വെള്ള, നീല കാർഡുകൾക്ക് ആട്ട ലഭ്യമാകും Read More »

രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ഷിബുവിൻ്റെ ഹൃദയം തുടിക്കുക നേപ്പാൾ സ്വദേശിനിയിൽ

കൊച്ചി രാജ്യത്ത് ആദ്യമായി ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. എറണാകുളം ജനറൽ ആശുപത്രിയിലാണ് ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുക. വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്‌ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബുവിൻ്റെ (47) ഹൃദയം ഇനി തുടിക്കുക നേപ്പാൾ സ്വദേശിനി ദുർഗ കാമിയിൽ (23). തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് 10 മണിയോടെ ഹൃദയം എടുത്ത് എയർ ആംബുലൻസിൽ കൊച്ചിയിലെത്തിക്കും. 12 മണിയോടെ ശസ്ത്രക്രിയ നടക്കും.ഹൃദയത്തിനു പുറമെ ഷിബുവിൻ്റെ രണ്ട് വൃക്കകൾ,

രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ഷിബുവിൻ്റെ ഹൃദയം തുടിക്കുക നേപ്പാൾ സ്വദേശിനിയിൽ Read More »

ജോലിയില്ലാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ; ഇന്നുമുതല്‍ അപേക്ഷിക്കാം

സ്ത്രീകള്‍ക്ക് 1000 രൂപ ധനസഹായം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ അപേക്ഷ ഫോം ഇന്ന് മുതല്‍ വിതരണം ചെയ്യും. 35നും 60നും ഇടയിലുള്ള സ്ത്രീകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. സംസ്ഥാനത്ത് സ്ഥിരതാമസം ഉള്ളവര്‍ക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക. ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിനുമുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതാണ് ഈ പദ്ധതി. സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. പെരുമാറ്റച്ചട്ടം

ജോലിയില്ലാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ; ഇന്നുമുതല്‍ അപേക്ഷിക്കാം Read More »

ചെങ്കൽ ക്വാറിയിൽ വീണ യുവാവിന് പെരിങ്ങോം അഗ്നിശമനസേന രക്ഷകരായി

മാത്തിൽ ഗുരുദേവ് കോളേജിനടുത്തുള്ള ശെൽവരാജിനെയാണ് രക്ഷിച്ചത്. ചെങ്കൽ ക്വാറിയിൽ മാലിന്യം കളയാൻ എത്തിയ നേരത്താണ് ക്വാറിയിലേക്ക് വീണത്. ഫയർ അഗ്നി രക്ഷ സേനയുടെ കുറേ നേരത്തെ കടുത്ത പ്രയത്നത്തിലൂടെ ആണ് വ്യക്തിയെ രക്ഷിച്ചത്

ചെങ്കൽ ക്വാറിയിൽ വീണ യുവാവിന് പെരിങ്ങോം അഗ്നിശമനസേന രക്ഷകരായി Read More »

നാട്ടിൽ പോയി വരാൻ വേണം മുക്കാൽ ലക്ഷം, കുതിച്ചുയർന്ന് വിമാനനിരക്ക്; ക്രിസ്‌മസ്‌ അവധിക്കാലത്തെ ഗൾഫ്‌ യാത്ര ‘പൊള്ളിക്കും’

ദുബായ് അവധിക്കാലം തുടങ്ങിയതോടെ ഗൾഫിൽ നിന്നു നാട്ടിലേക്കും തിരിച്ചുമുള്ള വിമാനനിരക്ക് വീണ്ടും കുതിച്ചുയർന്നു. ക്രിസ്മ‌സ് അവധിക്കു നാട്ടിൽ പോയി മടങ്ങാൻ ഒരാൾക്ക് 61,000 74,100 രൂപ വരെ വേണ്ടിവരും. 4 പേരടങ്ങുന്ന കുടുംബത്തിൻ്റെ യാത്രയ്ക്കു 3 ലക്ഷം രൂപവരെയാണ് ഈടാക്കുന്നത്.യാത്ര വിദേശക്കമ്പനികളുടെ വിമാനങ്ങളിലാണെങ്കിൽ കൂടുതൽ ചാർജ് നൽകേണ്ടിവരും. രാജ്യത്തെ മറ്റു സംസ്‌ഥാനങ്ങളിലേക്കുള്ള നിരക്കും കൂടുതലാണ്. എന്നാൽ ഗൾഫിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കു താരതമ്യേന കുറഞ്ഞ ചാർജ് മാത്രമാണുള്ളത്.

നാട്ടിൽ പോയി വരാൻ വേണം മുക്കാൽ ലക്ഷം, കുതിച്ചുയർന്ന് വിമാനനിരക്ക്; ക്രിസ്‌മസ്‌ അവധിക്കാലത്തെ ഗൾഫ്‌ യാത്ര ‘പൊള്ളിക്കും’ Read More »

Scroll to Top