Latest News

കാലവർഷം വീണ്ടും സജീവമാകുന്നു; തിങ്കളാഴ്ച മുതൽ മഴ കനക്കും

സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ചില്ലകൾക്കാണ് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ ഇന്ന് യെല്ലോ (kerala rains yellow alerrt in 4 districts in kerala today) മുൻ വർഷങ്ങളെ അപേക്ഷിച്ച് മഴ കുറവായത് വൈദ്യുതി ഉത്പ്പാദനത്തിൽ ഉൾപ്പെടെ ആശങ്കകൾ ഉണ്ടാകുന്ന ഘട്ടത്തിലാണ് കാലവർഷം വീണ്ടും സജീവമാകുന്നുവെന്ന കാലാവസ്ഥ വകുപ്പിന്റെ […]

കാലവർഷം വീണ്ടും സജീവമാകുന്നു; തിങ്കളാഴ്ച മുതൽ മഴ കനക്കും Read More »

അറബ് പത്രങ്ങളിൽ ഇടംപിടിച്ച് മലപ്പുറത്തിന്റെ ഫുട്ബോൾ ആവേശം!

മലപ്പുറം: ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ നെഞ്ചിടിപ്പായ മലപ്പുറത്തിന്റെ കൽപന്തുകളി ആവേശം ഇപ്പോൾ അതിരുകൾ കടന്ന് അറബ് നാട്ടിലും തരംഗമാവുകയാണ്. സൗദി അറേബ്യൻ ദേശീയ ഫുട്ബോൾ ടീമിന് പിന്തുണ പ്രഖ്യാപിച്ച് മലപ്പുറത്ത് ഉയർന്ന കൂറ്റൻ ഫ്ലെക്സ് ബോർഡാണ് ഇപ്പോൾ സൗദിയിലെ പ്രമുഖ മാധ്യമങ്ങളിൽ വാർത്തയായിരിക്കുന്നത്. മലപ്പുറം പാലത്തിങ്ങലിലെ ‘ബി ടീം സൗഹൃദ കൂട്ടായ്മ’ സ്ഥാപിച്ച ഫ്ലെക്സ് ബോർഡാണ് അറബ് പത്രങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും സൗദി ദേശീയ ഫുട്ബോൾ ടീം അംഗങ്ങളുടെയും

അറബ് പത്രങ്ങളിൽ ഇടംപിടിച്ച് മലപ്പുറത്തിന്റെ ഫുട്ബോൾ ആവേശം! Read More »

രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കുറയും

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കുറയും. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചർച്ച നടത്തി. എണ്ണ ഇറക്കുമതി സാധാരണ നിലയിലെത്തിയെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തൽ. സിലിണ്ടറിന് 500 മുതൽ 700 രൂപ വരെ കുറഞ്ഞേക്കുമെന്നാണ് വിവരം. അടുത്തമാസം ഒന്നാം തീയതി പുതിയ വില പ്രഖ്യാപിക്കും. വാണിജ്യ സിലിണ്ടർ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്നതായി കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടൽ മേഖലകൾക്കുൾപ്പടെ കൂടുതൽ ആശ്വാസമായി പുതിയ വിവരം പുറത്തുവരുന്നത്. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട്

രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കുറയും Read More »

പ്രതിഷേധം ഫലം കണ്ടു മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷാ വിലയിരുത്തൽ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഏകപക്ഷീയമായി മാറ്റിയതിനെതിരെ സംസ്ഥാനം പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധം ഫലം കണ്ടു, സമിതിയിലേക്ക് പുതിയ പ്രതിനിധിയെ നാമനിർദേശം ചെയ്യാൻ ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി കേരളത്തോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സമഗ്ര സുരക്ഷാ വിലയിരുത്തൽ (Comprehensive Dam Safety Evaluation – CDSE) നടത്തുന്നതിനായി രൂപീകരിച്ച സ്വതന്ത്ര വിദഗ്‌ധ സമിതിയിൽ (Independent Panel of Experts – IPoE) കേരളത്തിൻ്റെ പ്രതിനിധിയെ ഉൾപ്പെടുത്തുന്നതിനായി പുതിയ നാമനിർദേശം

പ്രതിഷേധം ഫലം കണ്ടു മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും Read More »

വീര്യം കുറഞ്ഞ മദ്യത്തിനെതിരെ ഋഷി രാജ് സിംഗ് നിലപാട് എടുത്തു; 2017ൽ ബകാർഡി കമ്പനിയുടെ നീക്കത്തിനു തടസമായത് ഋഷിരാജ് സിംഗ്, കത്ത് പുറത്ത്

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി വിവാദത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. 2017ൽ ബകാർഡി കമ്പനി ആരംഭിച്ച നീക്കത്തിനു തടസമായത് ഋഷിരാജ് സിംഗ് ആണെന്നും വീര്യം കുറഞ്ഞ മദ്യത്തിനെതിരെ ഋഷി രാജ് സിംഗ് നിലപാട് എടുത്തുവെന്നുമാണ് പുതിയ റിപ്പോർട്ട്. വീര്യം കുറഞ്ഞ മദ്യം അപകടമാണെന്ന് എക്സ്ക്സൈസ് കമ്മിഷണർ ആയിരുന്ന ഋഷിരാജ് സിംഗ് കത്ത് നൽകുകയായിരുന്നു. 2018 ആഗസ്റ്റ് 13ന് നികുതി സെക്രട്ടറി ആശ തോമസിന് അയച്ച കത്ത് ആണ് പുറത്ത് വന്നത്.വീര്യം കുറഞ്ഞ മദ്യം സ്‌കൂൾ കുട്ടികൾ

വീര്യം കുറഞ്ഞ മദ്യത്തിനെതിരെ ഋഷി രാജ് സിംഗ് നിലപാട് എടുത്തു; 2017ൽ ബകാർഡി കമ്പനിയുടെ നീക്കത്തിനു തടസമായത് ഋഷിരാജ് സിംഗ്, കത്ത് പുറത്ത് Read More »

കാഞ്ഞങ്ങാട് ജില്ലാ ജയിലിനകത്തു നിന്നും മൊബൈൽ ഫോൺ കണ്ടെത്തി; ഹൊസ്‌ദുർഗ് പൊലീസ് അന്വേഷണം തുടങ്ങി

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ജയിലിനുള്ളിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി. ജയിലിനുള്ളിലെ മലിന ജലം പുറത്തേയ്ക്ക് പോകുന്ന സ്ഥലത്താണ് നോക്കിയ കമ്പനിയുടെ മൊബൈൽ ഫോൺ അധികൃതർ കണ്ടെത്തിയത്. മൊബൈലിനുള്ളിലെ സിം കാർഡ് എടുത്തുകളഞ്ഞ നിലയിലായിരുന്നു. ജയിൽ സൂപ്രണ്ട് എൻ ഗിരീഷ് കുമാറിൻ്റെ പരാതിയിൽ ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസം മുമ്പ് ചീമേനി തുറന്ന ജയിനുളളിൽ നിന്നും മൊബൈൽ കണ്ടെത്തിയിരുന്നു. ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയമവിരുദ്ധവും ഗുരുതരമായ കുറ്റവുമാണ്.

കാഞ്ഞങ്ങാട് ജില്ലാ ജയിലിനകത്തു നിന്നും മൊബൈൽ ഫോൺ കണ്ടെത്തി; ഹൊസ്‌ദുർഗ് പൊലീസ് അന്വേഷണം തുടങ്ങി Read More »

ഇന്ന് ലോക ലഹരിവിരുദ്ധദിനം: രാഷ്ട്രീയക്കാർക്കും സിനിമാക്കാർക്കും ഒരേ നിയമം,പിന്നോട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ജൂൺ രണ്ടിന് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ വളരെ വലിയ വിജയമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലോക ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളിൽ സ്റ്റുഡന്റ് കേഡറ്റ്സിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ പരിപാടികൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സിനിമാ മേഖലയിലും രാഷ്ട്രീയ മേഖലയിലും ഓപ്പറേഷൻ തൂഫാൻ വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ‘കേരളത്തിലെ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ്സാണ് പദ്ധതിയുടെ ഭാഗമായി ആദ്യമായി രംഗത്തിറങ്ങിയ തൂഫാൻ വാരിയേഴ്സ്. പതിനേഴായിരത്തോളം സ്‌കൂളുകളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള

ഇന്ന് ലോക ലഹരിവിരുദ്ധദിനം: രാഷ്ട്രീയക്കാർക്കും സിനിമാക്കാർക്കും ഒരേ നിയമം,പിന്നോട്ടില്ലെന്ന് മന്ത്രി Read More »

നീതി സ്റ്റോറുകളിൽ കുടിശ്ശിക ലക്ഷങ്ങൾ; കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യ മരുന്ന് വിതരണം നിലച്ചു

കാസർകോട്: ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിക പെരുകിയതിനെ തുടർന്ന് നീതി സ്റ്റോറുകൾ വഴിയുള്ള സൗജന്യ മരുന്ന് വിതരണം പൂർണ്ണമായും നിലച്ചു. ഇതോടെ കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. മരുന്നുകൾക്കായി പൂർണ്ണമായും സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കുന്ന ദുരിതബാധിത കുടുംബങ്ങൾക്ക് ഈ താളംതെറ്റൽ വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. കൃത്യസമയത്ത് മരുന്ന് ലഭിക്കാത്തത് ഇവരുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്. ലക്ഷങ്ങളുടെ കുടിശ്ശിക എന്നാണ് വീട്ടുക തീർക്കുക എന്നതിനെക്കുറിച്ചോ, മരുന്ന് വിതരണം എപ്പോൾ പുനരാരംഭിക്കാൻ കഴിയുമെന്നതിനെക്കുറിച്ചോ നിലവിൽ വ്യക്തതയില്ല.

നീതി സ്റ്റോറുകളിൽ കുടിശ്ശിക ലക്ഷങ്ങൾ; കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യ മരുന്ന് വിതരണം നിലച്ചു Read More »

സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ; ബിവറേജും ബാറും തുറക്കില്ല

തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ഡ്രൈ ഡേ. കേരളത്തിലെ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്ന് പ്രവർത്തിക്കില്ല. ഇതുമായി ബന്ധപ്പെട്ട് എല്ലാ ബെവ്കോ ഔട്ട്ലെറ്റുകൾക്കും നിർദ്ദേശം നൽകി. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് തീരുമാനം. എല്ലാ വർഷവും ജൂൺ 26നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിക്കാൻ 1987 ഡിസംബറിൽ ചേർന്ന ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലിയാണ് തീരുമാനിച്ചത്. മയക്കുമരുന്ന്, മദ്യം എന്നിവയുടെ

സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ; ബിവറേജും ബാറും തുറക്കില്ല Read More »

പ്രിയദർശിനി പദ്ധതിയിൽ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടം: മന്ത്രി സി പി ജോൺ

ന്യൂഡൽഹി: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതിയിൽ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. ഒരു കിലോമീറ്ററിന് സർക്കാർ 55 രൂപ വീതം നൽകിയാൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാമെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു. ഈ നിർദേശം പരിശോധിക്കുമെന്നും സി പി ജോൺ വ്യക്തമാക്കി. ഡൽഹിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കെഎസ്ആർടിസിയിൽ ടിക്കറ്റ് ഇതര വരുമാനം കൂട്ടണമെന്നും മന്ത്രി പറഞ്ഞു. ശമ്പളവും, പെൻഷനും

പ്രിയദർശിനി പദ്ധതിയിൽ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടം: മന്ത്രി സി പി ജോൺ Read More »

Scroll to Top