Latest News

എട്ടുവയസ്സുകാരനെ പത്തുവയസ്സുള്ള രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചു; മേൽപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്‌ത പോസോ കേസ് രേഖകൾ കൈമാറി

കാസർകോട്: എട്ടുവയസ്സുള്ള ആൺകുട്ടിയെ പത്തു വയസ്സുള്ള രണ്ടു ആൺകുട്ടികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കുട്ടിയാണ് പരാതിക്കാരൻ. മൂന്നാംക്ലാസിൽ പഠിക്കുന്ന തന്നെ അഞ്ചാംക്ലാസിൽ പഠിക്കുന്ന രണ്ടുപേർ ചേർന്നാണ് പീഡിപ്പിച്ചതെന്നു പരാതിയിൽ പറഞ്ഞു. തെക്കേമലബാറിലെ ഒരു സ്ഥാപനത്തിൽ താമസിച്ചു പഠിക്കുന്ന കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. കുട്ടി വീട്ടിൽ എത്തിയ സമയത്താണ് ഇക്കാര്യം പറഞ്ഞത്. തുടർന്ന് മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി.പോക്സോ പ്രകാരം കേസെടുത്ത പൊലീസ് കേസ് രേഖകൾ സംഭവം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിലേയ്ക്ക് […]

എട്ടുവയസ്സുകാരനെ പത്തുവയസ്സുള്ള രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചു; മേൽപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്‌ത പോസോ കേസ് രേഖകൾ കൈമാറി Read More »

പൊലീസ് തടഞ്ഞ ബൈക്ക് മറിഞ്ഞ് പൊലീസുകാരനും യാത്രികനും പരുക്ക്; യുവാവിനെ ആശുപത്രിയിലെത്തിക്കാതെ പൊലീസ് കടന്നെന്നു പരാതി

ആലപ്പുഴ ക്രിസ്‌മസ്‌ ആഘോഷം കഴിഞ്ഞു ബൈക്കിൽ വന്ന യുവാക്കളെ പൊലീസ് തടയാൻ ശ്രമിച്ചത് അപകടത്തിനു കാരണമായി. സംഭവത്തിൽ കണ്ണമാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും ബൈക്ക് യാത്രികനും പരുക്കേറ്റു. തുടർന്നു യുവാവിനെ ഉപേക്ഷിച്ചു പൊലീസുകാരനുമായി പൊലീസ് സംഘം അപകടസ്ഥലത്തുനിന്നും കടന്നതായി ആരോപണം ഉയർന്നു. ബൈക്കിൽനിന്നും റോഡിൽ വീണ യുവാക്കളിൽ ഒരാളുടെ പരുക്ക് ഗുരുതരമാണ്.ആലപ്പുഴ കൊമ്മാടി കളരിക്കുന്ന രാജേന്ദ്രൻ്റെ മകൻ അനിൽ (27), സുഹൃത്ത് രാജൻ (27) എന്നിവർക്കാണ് പരുക്ക്. മൂക്കിനും കാലിനും ഗുരുതരമായി മുറിവേറ്റ അനിലിനെ സുഹൃത്ത് ബൈക്കിൽ

പൊലീസ് തടഞ്ഞ ബൈക്ക് മറിഞ്ഞ് പൊലീസുകാരനും യാത്രികനും പരുക്ക്; യുവാവിനെ ആശുപത്രിയിലെത്തിക്കാതെ പൊലീസ് കടന്നെന്നു പരാതി Read More »

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; വെള്ളിയുടെ വില സർവ്വകാല റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് പവന് 560 രൂപ വർദ്ധിച്ചു. ചൊവ്വാഴ്‌ച പവന് 2,400 രൂപ വർദ്ധിച്ചതോടെ സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വിപണി വില നിലവിൽ 10,2680 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നര ലക്ഷത്തിന് അടുത്ത് നൽകണം.ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന്

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; വെള്ളിയുടെ വില സർവ്വകാല റെക്കോർഡിൽ Read More »

വയനാട്ടിൽ ഊരുമൂപ്പനെ കൊലപ്പെടുത്തിയ കടുവ കൂട്ടിലായി, കാട്ടിലേക്ക് വിടില്ലെന്ന് വനം വകുപ്പ്

കൽപറ്റ • വയനാട്ടിൽ ഭീതി പടർത്തിയ കടുവ കൂട്ടിലായി. WWL 48 എന്ന 14 വയസ്സുള്ള ആൺ കടുവയാണ് ഇന്ന് പുലർച്ചെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കയറിയത്. ഈ കടുവയാണ് ദേവർഗദ്ദ മാടപ്പള്ളി ഉന്നതിയിലെ ഊരുമൂപ്പനായിരുന്ന മാരനെ കൊലപ്പെടുത്തിയതെന്ന് വനം വകുപ്പ് സ്ഥഥിരീകരിച്ചു. വെള്ളിയാഴ്ച‌ പുലർച്ചെ ഒന്നരയോടെയാണ് വണ്ടിക്കാട് വനമേഖലയിൽ വച്ച കടുവ കൂട്ടിലായത്. പ്രായാധിക്യത്താൽ അവശനിലയിലായ കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്കു കൊണ്ടുപോയി. പരുക്കുള്ള കടുവയെ കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് അധികൃതർ അറിയിച്ചു.വന്യജീവി സങ്കേതത്തിലെ വണ്ടിക്കടവ്

വയനാട്ടിൽ ഊരുമൂപ്പനെ കൊലപ്പെടുത്തിയ കടുവ കൂട്ടിലായി, കാട്ടിലേക്ക് വിടില്ലെന്ന് വനം വകുപ്പ് Read More »

മനുഷ്യ മോചനത്തിൻ്റെ മഹാകഥ; കൃസ്തുമസ് സന്ദേശമായി വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ പുസ്തക ചർച്ച

തൃക്കരിപ്പൂർ :ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ബാലവേദി കൃസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി മനുഷ്യനെ മനുഷ്യനാക്കുന്ന കഥയായ വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ ബാലവേദി കൂട്ടുകാരുടെ കൃസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് പുസ്തക ചർച്ചയാക്കി. ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലൻ പുസ്തകം ‘ അവതരിപ്പിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു ഹോസ്ദുർഗ്ഗ്ലൈബ്രറി കൗൺസിലിൻ്റെ 2026 വർഷത്തെ വായന പരിപോഷണ പരിപാടിയായ അക്ഷരസൗഹൃദം എന്ന പരിപാടിക്ക് തുടക്കം കുറിച്ചാണ് കൃസ്തുമസ് ദിനത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചത്. ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡണ്ട് ടി.തമ്പാൻ അദ്ധ്യക്ഷത

മനുഷ്യ മോചനത്തിൻ്റെ മഹാകഥ; കൃസ്തുമസ് സന്ദേശമായി വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ പുസ്തക ചർച്ച Read More »

കുടുംബം പള്ളിയിൽ പോയ സമയത്ത് വീട്ടിൽ നിന്നു സ്വർണ്ണവും വെള്ളിയും കവർന്നു

കാസർകോട്: കുടുംബം പള്ളിയിൽ പോയ സമയത്ത് വീട്ടിൽ നിന്നു സ്വർണ്ണം- വെള്ളി ആഭരണങ്ങളും രേഖകളും കവർന്നതായി പരാതി. കാഞ്ഞങ്ങാട്, പടന്നക്കാട്, കുറുന്തൂരിലെ പി കെ ജോജിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ബുധനാഴ്‌ച രാത്രി 12 മണിക്കും വ്യാഴാഴ്‌ച പുലർച്ചെ 2.30 മണിക്കും ഇടയിലാണ് കവർച്ച നടന്നത്. വീടിൻ്റെ മുൻ ഭാഗത്തെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടുപവൻ സ്വർണ്ണവും വെള്ളി അരഞ്ഞാണവും മറ്റു രേഖകളും കവർച്ച ചെയ്‌തതായി ഹൊസ്‌ദുർഗ്ഗ് പൊലീസിൽ നൽകിയ പരാതിയിൽ

കുടുംബം പള്ളിയിൽ പോയ സമയത്ത് വീട്ടിൽ നിന്നു സ്വർണ്ണവും വെള്ളിയും കവർന്നു Read More »

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; ബസ് ലോറിയിൽ ഇടിച്ച് 18 പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് പോകുന്ന ശബരിമല തീർത്ഥാടകരുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല. കർണാടക രജിസ്ട്രേഷനിലുള്ള ബസ് റോഡിൽ നിറുത്തിയിട്ട ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ബസിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരും തമിഴ്‌നാട് സ്വദേശികളാണ് എന്നാണ്

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; ബസ് ലോറിയിൽ ഇടിച്ച് 18 പേർക്ക് പരിക്ക് Read More »

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം, മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ

കൽപ്പറ്റ: വയനാട് തിരുനെല്ലിയിൽ കാട്ടാന ആക്രമണം. കാട്ടാനയുടെ ചവിട്ടേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറുമാതൂർ ഉന്നതിയിലെ ചാന്ദിനി (65) യാണ് മരിച്ചത്. വനത്തിനുള്ളിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പനവല്ലി അപ്പപ്പാറ റോഡിൽ വനത്തിലേക്ക് കയറുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ കാൽപ്പാടുകൾ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വൃദ്ധയുടെ മുഖത്ത് മുറിവ്

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം, മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ Read More »

എയര്‍ പ്യൂരിഫയറുകളെ മെഡിക്കല്‍ ഉപകരണമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ സുപ്രധാന ഇടപെടലുമായി ഡല്‍ഹി ഹൈക്കോടതി

എയര്‍ പ്യൂരിഫയറുകളെ മെഡിക്കല്‍ ഉപകരണമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ സുപ്രധാന ഇടപെടലുമായി ഡല്‍ഹി ഹൈക്കോടതി എയര്‍ പ്യൂരിഫയറുകള്‍ക്ക് 18 % ജിഎസ്ടി ചുമത്തുന്നതിനെതിരെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. എയര്‍ പ്യൂരിഫയറുകള്‍ക്ക് GST ഇളവില്ലാത്തത് എന്തുകൊണ്ടെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. എയര്‍ പ്യൂരിഫയറുകളെ താല്‍ക്കാലികമായെങ്കിലും അവശ്യ ആരോഗ്യ സാമഗ്രികളില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് മുന്‍പ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചു

എയര്‍ പ്യൂരിഫയറുകളെ മെഡിക്കല്‍ ഉപകരണമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ സുപ്രധാന ഇടപെടലുമായി ഡല്‍ഹി ഹൈക്കോടതി Read More »

ശബരിമല സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടയിൽ പണം മോഷ്ടിച്ചയാൾ പിടിയിൽ.

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടയിൽ പണം മോഷ്ടിച്ചയാൾ പിടിയിൽ. തൃശൂർ, വെമ്പല്ലൂർ സ്വദേശിയും താൽക്കാലിക ജീവനക്കാരനുമായ കെ ആർ രതീഷ് ആണ് ദേവസ്വം വിജിലൻസിൻ്റെ പിടിയിലായത്. ജോലിക്കിടയിൽ 23,130 രൂപയാണ് ഇയാൾ അടിച്ചുമാറ്റിയത്. ഇയാൾക്കെതിരെ സന്നിധാനം പൊലീസ് കേസെടുത്തു. ജോലിക്കിടയിൽ ശൗചാലയത്തിൽ പോകാനായി എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് രതീഷിൽ നിന്നു 3000 രൂപ കണ്ടെത്തിയത്. കാണിക്ക വേർതിരിക്കുമ്പോൾ ധരിക്കാനായി കൊടുത്ത തുണികൊണ്ടുള്ള കൈയുറയ്ക്കുള്ളിലാണ് 500ൻ്റെ ആറു നോട്ടുകൾ തിരുകിവച്ച നിലയിൽ കണ്ടെത്തിയത്. ഇക്കാര്യം കണ്ടെത്തിയതോടെ ദേവസ്വം

ശബരിമല സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടയിൽ പണം മോഷ്ടിച്ചയാൾ പിടിയിൽ. Read More »

Scroll to Top