Latest News

പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികനെ തെരുവുനായ ആക്രമിച്ചു

കണ്ണൂർ: പ്രഭാത നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികനു നേരെ തെരുവുനായ ആക്രമണം. എടക്കാട്, പൊൻമാണിച്ചി റഫീഖ് (63) ആണ് അക്രമത്തിനു ഇരയായത്. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഴപ്പിലങ്ങാട്, പാച്ചക്കര, അസൻമുക്കിൽ വച്ച് തിങ്കളാഴ്‌ച രാവിലെ ആറു മണിയോടെയാണ് സംഭവം. വീട്ടിനു സമീപത്തെ പള്ളിയിലേക്ക് പോകുന്നതിനിടയിലാണ് തെരുവുനായ ആക്രമിച്ചത്.

പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികനെ തെരുവുനായ ആക്രമിച്ചു Read More »

വീട് ചൂതാട്ട കേന്ദ്രമാക്കി; പൊലീസ് റെയ്‌ഡിൽ 5,65,000 രൂപ പിടികൂടി

കണ്ണൂർ: ചൊക്ലി, കവിയൂരിൽ വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്ന ഒറ്റനമ്പർ ചൂതാട്ട കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ 5,65,000 രൂപ പിടികൂടി. ചെറിയത്ത്, താഴെ കുനിയിൽ രമീഷ്ബാബു (40)വിൻ്റെ വീട്ടിലാണ് പൊലീസ് റെയ്‌ഡ് നടത്തിയത്. സംഭവ സമയത്ത് രമീഷിൻ്റെ മാതാവ് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പ്രസ്‌തുത സ്ത്രീയുടെ ഫോൺ പൊലീസ് വാങ്ങി പരിശോധിച്ചപ്പോൾ ബാങ്ക് ഇടപാടിൻ്റെ വിവരങ്ങൾ ലഭിച്ചു. ഇതേ കുറിച്ച് ചോദിച്ചപ്പോൾ മകന്റെ ഇടപാടു വിവരങ്ങളാണ് ഫോണിൽ സൂക്ഷിച്ചതെന്നു മൊഴി നൽകി. തുടർന്ന് വർക്ക് ഏരിയയിലെ തട്ടിനടിയിൽ

വീട് ചൂതാട്ട കേന്ദ്രമാക്കി; പൊലീസ് റെയ്‌ഡിൽ 5,65,000 രൂപ പിടികൂടി Read More »

കലുങ്കിനായി എടുത്ത കുഴിയിൽ വീണു; കോഴിക്കോട് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: കലുങ്കിനായി റോഡിൽ എടുത്ത കുഴിയിൽ വീണ് കാൽനടയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം. വില്യാപള്ളി സ്വദേശി മൂസയാണ് മരിച്ചത്. ഇന്നലെ രാത്രി വില്യാപള്ളി അമരാവതിയിലാണ് അപകടം നടന്നത്. റോഡിൽ കലുങ്കിനായി കുഴിയെടുത്തിരുന്നു. ഈ കുഴിയിലേക്കാണ് മൂസ വീണത്. സാധനം വാങ്ങാനായി വീട്ടിൽ നിന്നു പോയതായിരുന്നു മൂസ. തിരിച്ചുവരാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് കലുങ്കിൽ മൂസ വീണു കിടക്കുന്നതായി കണ്ടെത്തിയത്.കുഴിയിൽ തല താഴ്ന്ന നിലയിലായിരുന്നു മൂസ കിടന്നിരുന്നത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം

കലുങ്കിനായി എടുത്ത കുഴിയിൽ വീണു; കോഴിക്കോട് കാൽനടയാത്രക്കാരന് ദാരുണാന്ത്യം Read More »

കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം. പള്ളിക്കര തെക്കുമുറി സ്വദേശി മഹ്റൂഫിൻ്റെ മകൻ അസ്‌ലം നൂഹാണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തിൽ മണ്ണ് വാരി വായിലിടുന്നതിനിടെ ഉള്ളിലുണ്ടായിരുന്ന ചെറിയ കല്ല് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ചങ്ങരംകുളത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.

കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം Read More »

സ്വർണ്ണത്തരികൾ അരിച്ചെടുക്കാൻ വനത്തിൽ കയറിയ സംഘം അറസ്റ്റിൽ

മലപ്പുറം: കയത്തിൽ നിന്നു സ്വർണ്ണത്തരികൾ അരിച്ചെടുക്കുന്നതിനായി വനത്തിൽ അതിക്രമിച്ച് കയറിയ സംഘം അറസ്റ്റിൽ. വനം വകുപ്പ് ഇൻ്റലിജൻസിനും നിലമ്പൂർ ഡിഎഫ്‌ഒ ധനേഷിനും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആമക്കയത്ത് വച്ച് ഏഴംഗ സംഘം അറസ്റ്റിലായത്. ഇവരിൽ നിന്ന് സ്വർണ്ണംഅരിച്ചെടുക്കാനുള്ള ഉപകരണവും മോട്ടോർ പമ്പും പിടികൂടി. വെള്ളം പമ്പു ചെയ്‌തു നീക്കി സ്വർണ്ണ അയിരുകൾ അരിച്ചെടുക്കുന്നതിനാണ് മമ്പാട്, പുള്ളിപ്പാടം സ്വദേശികളായ സംഘം നിലമ്പൂർ വനത്തിൽ കയറിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം സംഘത്തെ ജാമ്യത്തിൽ വിട്ടയച്ചു. സ്വർണ്ണവില

സ്വർണ്ണത്തരികൾ അരിച്ചെടുക്കാൻ വനത്തിൽ കയറിയ സംഘം അറസ്റ്റിൽ Read More »

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സൂപ്പർഫാസ്റ്റായി മാറിയ തീവണ്ടികൾ തിരിച്ചറിഞ്ഞ് സപ്ലിമെൻ്ററി ടിക്കറ്റെടുത്തില്ലെങ്കിൽ കീശ കാലിയാകും; 15 രൂപയുടെ ടിക്കറ്റ് എടുക്കാൻ മറന്നാൽ പിഴയായി നൽകേണ്ടിവരിക 265 രൂപ

തിരുവനന്തപുരം: സൂപ്പർഫാസ്റ്റായി മാറിയ തീവണ്ടികൾ തിരിച്ചറിഞ്ഞ് സപ്ലിമെൻ്ററി ടിക്കറ്റെടുത്തില്ലെങ്കിൽ യാത്രക്കാരെ കാത്തിരിക്കുന്നത് കനത്ത പിഴ. 15 രൂപയുടെ ടിക്കറ്റ് എടുക്കാൻ മറന്നാൽ 265 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്. 250 രൂപയാണ് മിനിമം പിഴ. ഇതിന് പുറമേ ടിക്കറ്റ് തുകയും നൽകണം. യുടിഎസ്, റെയിൽവൺ തുടങ്ങിയ മൊബൈൽ ആപ്പുകൾ സജീവമായതോടെയാണ് യാത്രക്കാർക്ക് അബദ്ധം പറ്റുന്നത്. നേരത്തെ കൗണ്ടറുകളിൽ നിന്ന് അൺ റിസർവ്‌ഡ് ടിക്കറ്റെടുത്തിരുന്ന അവസരത്തിൽ സൂപ്പർഫാസ്റ്റ് ട്രെയിനുകളെക്കുറിച്ചുള്ള സൂചന റെയിൽവേ ജീവനക്കാർ നൽകിയിരുന്നു. ഇപ്പോൾ ഓൺലൈനിൽ ടിക്കറ്റെടുക്കാനുള്ള സൗകര്യം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സൂപ്പർഫാസ്റ്റായി മാറിയ തീവണ്ടികൾ തിരിച്ചറിഞ്ഞ് സപ്ലിമെൻ്ററി ടിക്കറ്റെടുത്തില്ലെങ്കിൽ കീശ കാലിയാകും; 15 രൂപയുടെ ടിക്കറ്റ് എടുക്കാൻ മറന്നാൽ പിഴയായി നൽകേണ്ടിവരിക 265 രൂപ Read More »

കണ്ണൂർ കരിവെള്ളൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് അടിച്ച് തകർത്തു.

കരിവെള്ളൂരിലെ ഗാന്ധി മന്ദിരമാണ് പൂട്ട് പൊളിച്ച് അകത്ത് കയറിയ അക്രമികൾ തകർത്തത് . ഓഫിസിന് അകത്ത് ഉണ്ടായിരുന്ന പ്രചരണ ബോർഡുകൾ തീവെച്ച് നശിപ്പിച്ചു.ദേശിയ നേതാക്കളുടെ ചിത്രങ്ങൾ തകർക്കുകയും ചെയ്തു. ഇലട്രിക്ക് ഉപകരണങ്ങൾ കേട് പാട് വരുത്തി. പയ്യന്നൂർ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. അക്രമത്തിന് പിന്നിൽ സി പി എം എന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഇന്നലെ രാത്രി 10 മണി വരെ എസ് ഐ ആർ നിശാ ക്യാമ്പ് ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് അക്രമം

കണ്ണൂർ കരിവെള്ളൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് അടിച്ച് തകർത്തു. Read More »

ഇരിട്ടി പയഞ്ചേരിയിൽ കാറിടിച്ച് ഒരാൾ മരിച്ചു.

ഇരിട്ടി പയഞ്ചേരിയിൽ കാറിടിച്ച് ഒരാൾ മരിച്ചു.കിളിയന്തറ സ്വദേശി വള്ളാപ്പള്ളി ബെന്നിയാണ് മരിച്ചത്.. വട്ട്യറ സ്വദേശിനി സുലോചനക്ക് പരിക്ക്.പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. ഇന്ന് രാവിലെയായിരുന്നു അപകടം

ഇരിട്ടി പയഞ്ചേരിയിൽ കാറിടിച്ച് ഒരാൾ മരിച്ചു. Read More »

സ്കൂട്ടറിൽ കടത്തുകയായിരുന്ന 3.192 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ

പത്തനംതിട്ട: കൊഴഞ്ചേരി താലൂക്കിലെ കുളനടയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന മൂന്ന് കിലോയിലധികം കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ എക്സൈസ് സംഘം പിടികൂടി. കുളനട – ഓമല്ലൂർ റോഡിൽ എസ്.ആർ പോളി ക്ലിനിക്കിന് മുൻവശത്ത് വെച്ചാണ് പ്രതികളെ എസൈസ് സ്പെഷ്യൽ സ്ക്വാഡ് വലയിലാക്കിയത്. ദക്ഷിണ ദിനാജ്പൂർ, ഡൗലത്പൂർ സ്വദേശി പരൂക്ക് അലി (25), ജനാഫുൾ സ്വദേശി പ്രദീപ് ഘോഷ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.K L 26 C 6593 നമ്പറിലുള്ള ടിവിഎസ് വേഗൊ സ്‌കൂട്ടറിലാണ് ഇവർ കഞ്ചാവ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന 3.192 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ Read More »

ഗുണ്ടാനേതാവ് ബാലമുരുകൻ തമിഴ്‌നാട്ടിൽ പിടിയിൽ, കസ്‌റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത് 2 മാസം മുൻപ്; വിയ്യൂർ പൊലീസിന് കൈമാറും

തൃശൂർ കൊടുംകുറ്റവാളിയും ഗുണ്ടാനേതാവുമായ ബാലമുരുകൻ (44) പിടിയിൽ. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ വച്ചാണ് പൊലീസ് ബാലമുരുകനെ പിടികൂടിയത്. വാഹനപരിശോധന നടത്തുന്നതിനിടെ ബൈക്കിൽ എത്തിയ ബാലമുരുകനെ തിരിച്ചറിഞ്ഞ പൊലീസ് ഉടൻ പിടികൂടുകയായിരുന്നു.നവംബർ മൂന്നിന് വിയ്യൂർ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് തമിഴ്നാട് പൊലീസിൻ്റെ കസ്‌റ്റഡിയിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടത്. തെങ്കാശി കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത‌ിട്ടുണ്ട്. പ്രതിയെ വൈകാതെ വിയ്യൂർ പൊലീസിന് കൈമാറും.കവർച്ച, കൊലപാതകശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് തമിഴ്‌നാട് തെങ്കാശി കടയം സ്വദേശിയായ ബാലമുരുകൻ. വിയ്യൂർ

ഗുണ്ടാനേതാവ് ബാലമുരുകൻ തമിഴ്‌നാട്ടിൽ പിടിയിൽ, കസ്‌റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത് 2 മാസം മുൻപ്; വിയ്യൂർ പൊലീസിന് കൈമാറും Read More »

Scroll to Top